EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കരിപ്പൂര്‍ വിമാനത്താവളത്തിൽ ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കരിപ്പൂര്‍ വിമാനത്താവളത്തിൽ ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടും
News

കരിപ്പൂര്‍ വിമാനത്താവളത്തിൽ ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടും

News Desk
Last updated: January 12, 2023 7:28 AM
News Desk
Published: January 12, 2023
Share

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക. ഈ സാഹചര്യത്തിലാണ് പകല്‍ സമയങ്ങളിലെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുന്നത്.

അതേസമയം പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് ഈ സമയത്തുള്ളത്.

പുതിയ സമയക്രമീകരണം

10.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ഈ സര്‍വീസുണ്ടാവുക. ജനുവരി 14 മുതല്‍ ഈ സര്‍വീസ് ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 9.30നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ 8.55നുമാകും കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.

അതേസമയം സലാം എയറിന്റെ സലാല സര്‍വീസിനും സമയത്തിൽ മാറ്റമുണ്ട്. 4.40ന് സലാലയില്‍ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതല്‍ 2.35നായിരിക്കും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് തിരികെ മടങ്ങും.

TAGGED:Karipur airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു; നടപടി കെ.ബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിന് പിന്നാലെ

September 5, 2023
News

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി: മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി

February 17, 2023
News

3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

December 8, 2024
News

കുവൈത്ത് ദുരന്തം: മരണസംഖ്യ ഉയ‍രുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക

June 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?