EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോവിഡിൽ വിറച്ച് ലോകം; ഡിസംബറിൽ 1.1കോടി രോഗബാധിതർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോവിഡിൽ വിറച്ച് ലോകം; ഡിസംബറിൽ 1.1കോടി രോഗബാധിതർ
News

കോവിഡിൽ വിറച്ച് ലോകം; ഡിസംബറിൽ 1.1കോടി രോഗബാധിതർ

News Desk
Last updated: December 23, 2022 3:56 AM
News Desk
Published: December 23, 2022
Share

ലോകമാകെ വീണ്ടും കോവിഡ്‌ വ്യാപനം അതിരൂക്ഷമാവുകയാണ്. ഡിസംബർ 20 വരെയുള്ള ദിവസത്തിൽ ഇതുവരെ 1.1 കോടി പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതായാണ്‌ റിപ്പോർട്ട്‌. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗവ്യാപനമുണ്ട്‌. വരുംദിവസങ്ങളിൽ കോവിഡ് കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്‌.

15 രാജ്യങ്ങളിലാണ്‌ രോഗബാധ കൂടുതൽ. അഞ്ച്‌ വീതം രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലുമാണ്‌. രണ്ട്‌ വീതം രാജ്യങ്ങൾ ഒഷ്യാന മേഖലയിലും സൗത്ത്‌ അമേരിക്കയിലും. ഒരെണ്ണം നോർത്ത്‌ അമേരിക്കയിലും. ഏറ്റവും കുടൂതൽ പുതിയ രോഗികൾ ജപ്പാനിലാണ് 25.8 ലക്ഷം. ദക്ഷിണ കൊറിയ–12.3 ലക്ഷം, അമേരിക്ക–11.9 ലക്ഷം എന്നിങ്ങനെയാണ്‌ രോഗബാധയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ.

ചൈനയിൽ സ്ഥിതി അതിരൂക്ഷമാണ്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവുമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ നില തുടർന്നാൽ 2023 മാർച്ച് മാസമാകുന്നതോടെ അത് 4.2 മില്യൺ വരെ എത്തിയേക്കാം. ആശുപത്രികൾ രോഗബാധിതരെ കൊണ്ട് നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ ഈ കാലയളവിൽ രോഗികൾ 3600 മാത്രമാണുണ്ടായത്. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത പുലർത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. മാസ്ക് ധരിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.

അതേസമയം കോവിഡ്‌ വാക്‌സിനേഷൻ മികച്ച രീതിയിൽ നടത്തിയ രാജ്യങ്ങളിലും മരണം ഉയരുന്നത്‌ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

TAGGED:Covid
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി

January 15, 2023
News

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ അക്രമം; കോൺഗ്രസ്‌ നേതാവിനെതിരെ കാപ്പ കുറ്റം ചുമത്തി പോലീസ്

August 19, 2022
News

യുഎഇയിൽ താപനില കുറയും

November 14, 2022
News

ADGP അജിത്കുമാറിനെതിരെ പി വി അൻവർ;നൊട്ടോറിയസ് ക്രിമിനലെന്ന് ആക്ഷേപം

September 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?