EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ചു; പട്ടികയിൽ പുരോഹിതരടക്കം 4 വിഭാഗങ്ങൾ കൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ചു; പട്ടികയിൽ പുരോഹിതരടക്കം 4 വിഭാഗങ്ങൾ കൂടി
News

യുഎഇ ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ചു; പട്ടികയിൽ പുരോഹിതരടക്കം 4 വിഭാഗങ്ങൾ കൂടി

News Desk
Last updated: December 21, 2022 10:40 AM
News Desk
Published: December 21, 2022
Share

ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ച് യുഎഇ. പുരോഹിതരടക്കം 4 വിഭാഗങ്ങൾ കൂടി ചേർത്താണ് ​ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ചത്. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ എന്നീ മേഖലകളിലുള്ളവർക്കാണ് 10 വർഷത്തെ ദീർഘകാല വിസ ലഭിക്കുക.

പ്രഫഷനൽ ലൈസൻസും സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ശുപാർശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. ഭാവിയിൽ കൂടുതൽ വിഭാഗങ്ങളെ കൂടി ഗോൾഡൻ വീസാ പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് അബുദാബി റസിഡന്റ്സ് ഓഫിസ് സൂചിപ്പിച്ചു.

മുതിർന്ന പണ്ഡിതർ, വൈദികർ എന്നിവർക്ക് സാംസ്കാരിക യുവജന മന്ത്രാലയത്തിൽ നിന്നും വ്യവസായ വിദഗ്ധർ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൽ നിന്നും ആരോഗ്യപ്രവർത്തകർ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും വിദ്യാഭ്യാസ വിദഗ്ധർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുമാണ് ശുപാർശ കത്ത് നൽകേണ്ടത്. അതത് വകുപ്പിലെ അംഗീകൃത പ്രാദേശിക സ്ഥാപന മേധാവികളിൽ നിന്നുള്ള കത്തുകളും ഹാജരാക്കാവുന്നതാണ്. കൂടാതെ പ്രവർത്തന ലൈസൻസ്, ബിരുദ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയും ഹാജരാക്കണം.

വിദഗ്ധ പ്രഫഷനലുകൾ യുഎഇ അംഗീകരിച്ച തൊഴിൽ കരാറും ഒപ്പം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ ഒക്യുപേഷണൽ ക്ലാസിഫിക്കേഷനും ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റ്, യുഎഇ വീസ, കുറഞ്ഞത് 30,000 ദിർഹത്തിൻ്റെ ശമ്പള സർട്ടിഫിക്കറ്റ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവ ഹാജരാക്കണം. അധ്യാപകർ, ഫാർമസിസ്റ്റ്, ഡോക്ടർമാർ എന്നിവർക്ക് പ്രാക്ടീസിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം.

അബുദാബി റസിഡൻസ് ഓഫിസ് വഴി അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.

TAGGED:UAE golden visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിദ്യ അട്ടപ്പാടി കോളേജില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉണ്ടെന്ന് പ്രിന്‍സിപ്പാള്‍

June 12, 2023
News

സൗദിയിൽ ശക്തമായ മഴ; വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

January 4, 2023
News

ജാമ്യകാലയളവില്‍ കേരളത്തില്‍ കഴിയാം, ചികിത്സ തുടരാം; മഅ്ദനിയുടെ ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് സുപ്രീം കോടതി

July 17, 2023
News

അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്ന് സുരേഷ് ഗോപി എംപി

February 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?