EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘യെസ് ഓർ നൊ ‘, ഒരു വിഡ്ഢിയെ കിട്ടിയാൽ സി ഇ ഒ സ്ഥാനം രാജി വയ്ക്കുമെന്ന് മസ്ക് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘യെസ് ഓർ നൊ ‘, ഒരു വിഡ്ഢിയെ കിട്ടിയാൽ സി ഇ ഒ സ്ഥാനം രാജി വയ്ക്കുമെന്ന് മസ്ക് 
News

‘യെസ് ഓർ നൊ ‘, ഒരു വിഡ്ഢിയെ കിട്ടിയാൽ സി ഇ ഒ സ്ഥാനം രാജി വയ്ക്കുമെന്ന് മസ്ക് 

News Desk
Last updated: December 21, 2022 4:39 AM
News Desk
Published: December 21, 2022
Share

ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന പോളിങിൽ പരാജയപെട്ടത്തോടെ രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ യോഗ്യതയുള്ള ഒരു ‘വിഡ്ഢിയായ’ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്‌റ്റ്വെയർ, സർവർ ടീമിന്റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകുമെന്നുമാണ് മസ്ക് ട്വിറ്ററിൽ കുറിച്ചത്.

ട്വിറ്ററിൽ തന്നെ നൽകിയിരുന്ന പോളിൽ മസ്‌കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴിൽ അന്തരീക്ഷത്തോടും ഉപയോക്താക്കൾ അതൃപ്തി രേഖപ്പെടുത്തി. മസ്‌ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. മസ്‌ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളിൽ പങ്കെടുത്തത്. മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ നൂറിലധികം മുൻ ജീവനക്കാർ പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കം.

അഭ്യൂഹങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ടെസ്ല സിഇഒയായ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. എന്നാൽ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. കമ്പനിക്കകത്ത് ജീവനക്കാർക്ക് താമസിക്കാൻ റൂം ഒരുക്കുക തുടങ്ങിയ വ്യത്യസ്തമായ മാറ്റങ്ങൾ മസ്ക് കൊണ്ട് വന്നു. ട്വിറ്ററിൽ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോൾ നടത്തിയത്.

TAGGED:Elon musk
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ആരാധകർ മരവിച്ചുപോയ നിമിഷം! അറേബ്യൻ ഷോക്കിൽ ഞെട്ടിത്തരിച്ച് അർജന്റീന

November 22, 2022
News

നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു; ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി

December 24, 2022
News

ചൊവ്വയിൽ നിന്നെടുത്ത ചിത്രത്തിൽ കരടിയുടെ മുഖഛായ 

January 27, 2023
News

ഇ പി ജയരാജന് പകരം എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നതാര്?

August 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?