EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘കടലിനടിയിലും മെസ്സി’, കവരത്തിയിൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ കടലിനടിയിൽ സ്ഥാപിച്ച് ലക്ഷദ്വീപ് ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘കടലിനടിയിലും മെസ്സി’, കവരത്തിയിൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ കടലിനടിയിൽ സ്ഥാപിച്ച് ലക്ഷദ്വീപ് ആരാധകർ
News

‘കടലിനടിയിലും മെസ്സി’, കവരത്തിയിൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ കടലിനടിയിൽ സ്ഥാപിച്ച് ലക്ഷദ്വീപ് ആരാധകർ

News Desk
Last updated: December 16, 2022 12:30 PM
News Desk
Published: December 16, 2022
Share

ആരാധകർക്ക് ഫുട്ബോൾ പ്ലയേഴ്സിനോടുള്ള ഇഷ്ടം അതിരുകളില്ലാത്തതാണ്. പ്രത്യേകിച്ച് കേരളത്തിലെ ഫുട്ബോൾ ആരാധകർ. ഖത്തർ ലോകകപ്പ് തുടങ്ങിയതോടെ പല സ്ഥലങ്ങളിലായി പല വലുപ്പത്തിലുള്ള ഫുട്ബോൾ താരങ്ങളുടെ കട്ട്‌ ഔട്ടുകളാണ് വിവിധ ആരാധകർ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോഴിതാ ലക്ഷദ്വീപിലെ കവരത്തിയിലെ അർജന്റീന ആരാധകനായ മുഹമ്മദ് സാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപ് ഒരു പ്രഖ്യാപനം നടത്തി. കളിയിൽ തന്റെ ഇഷ്ട ടീമായ അർജന്റീന ജയിച്ചാൽ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന്.

അതേസമയം ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഗ്രഹിച്ചതു പോലെ ഏകപക്ഷീയമായ മൂന്നു ഗോളിന് മെസ്സിപ്പട ജയിച്ച് ഫൈനലിലെത്തുകയും ചെയ്തു. ഇപ്പോഴിതാ മുഹമ്മദ് സാദിഖ് വാക്ക് പാലിച്ചിരിക്കുകയാണ്. അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഒരു കട്ടൗട്ട് അവർ സ്ഥാപിച്ചു കഴി‍ഞ്ഞു. ആഴക്കടലിനു തൊട്ടു മുൻപുള്ള ‘അദ്ഭുതമതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിലാണ് കട്ട്‌ ഔട്ട്‌ സ്ഥാപിച്ചിരിക്കുന്നത്. സ്കൂബാ ടീമിന്റെ സഹായാവും ഇവർക്ക് ലഭിച്ചിരുന്നു.

അതേസമയം കടലിനടയിലുള്ള മെസ്സിയുടെ ഈ കട്ടൗട്ട് ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലക്ഷദ്വീപിന് അർജന്റീനയോടുള്ള സ്നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്ന് സ്വാദിഖ് പറഞ്ഞു. കവരത്തിയിലെ സർക്കാർ സ്കൂളിൽ കായികവിഭാഗത്തിൽ ജീവനക്കാരനാണ് സ്വാദിഖ്. കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന വ്ലോഗർ കൂടിയാണിദ്ദേഹം.

TAGGED:LakshadweepMessi fans
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായിലെ ഇന്ത്യക്കാരിയായ എട്ട് വയസുകാരിയെ അഭിനന്ദിച്ച് ആപ്പിൾ

September 24, 2022
News

ഇസ്രായേൽ-പലസ്തീൻ സംഘർഷം: മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറെന്ന് ചൈന

April 18, 2023
DiasporaNews

‘നടപ്പാലത്തിലൂടെ മോട്ടോർ സൈക്കിൾ ഓടിക്കരുത് ‘

October 29, 2022
News

ചാരവൃത്തി കേസ്; കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന

August 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?