EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുള്ളാവൂർ പുഴയിൽ ഒറ്റയ്ക്കായി മെസ്സി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുള്ളാവൂർ പുഴയിൽ ഒറ്റയ്ക്കായി മെസ്സി
News

പുള്ളാവൂർ പുഴയിൽ ഒറ്റയ്ക്കായി മെസ്സി

News Desk
Last updated: December 11, 2022 5:07 AM
News Desk
Published: December 11, 2022
Share

കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചാവിഷയമായിരുന്നു. എന്നാൽ ലോകകപ്പിൽ നിന്ന് ക്രിസ്റ്റ്യാനോയും നെയ്മറും പുറത്തായതിന് പിന്നാലെ പുള്ളാവൂർ പുഴയിൽ മെസിയുടെ കട്ട് ഔട്ട് ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രം ആരാധകരെ ഒന്നാകെ തകർത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പരാജയപ്പെട്ട് പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. ആരാധകരെ ഏറെ വേദനിപ്പിച്ച പരാജയമായിരുന്നു അത്. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗലും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ​ഗോളിന് തോറ്റ് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ ആരാധക വൃന്ദങ്ങളുള്ള ഇരു ടീമുകളുടെയും പെട്ടന്നുള്ള പരാജയം കൂടുതൽ വേദനിപ്പിച്ചു.

അതേസമയം ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായപ്പോൾ ഒറ്റയ്ക്കായത് മെസ്സിയാണ്. പുള്ളാവൂർ പുഴയിൽ ഉയർത്തിയ കട്ടൗട്ടുകളിൽ ഇനി അവശേഷിക്കുന്നത് മെസി മാത്രമാണ്. കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും സെമിയിലെത്തിയത്. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു. പിറ്റേ ദിവസം തന്നെ ഇത് മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.

തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു. ഇതിന് പിന്നാലെ പോർച്ചു​ഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും വന്നു. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവും ഉയർന്നു. ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകൾ ഔദ്യോ​ഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തതോടെ മലയാളികളുടെ ആരാധനയുടെ വലിപ്പം ലോകം മൊത്തം അറിഞ്ഞു. ഇനി മെസ്സിയുടെ കാലിൽ വിരിയുന്ന ഗോളുകളിൽ അർജന്റീന കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

TAGGED:Lionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഗോ ഫസ്റ്റ് പ്രതിസന്ധിയിൽ ഉലഞ്ഞ് കണ്ണൂർ വിമാനത്താവളം,സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പറയുമ്പോഴും ആശങ്ക ഒഴിയുന്നില്ല

May 15, 2023
News

എം ടി ഇനി സ്മൃതി പഥത്തിൽ ഉറങ്ങും; ജനഹൃദയങ്ങളിൽ ജീവിക്കും

December 26, 2024
News

മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല, തെളിവുകള്‍ നശിപ്പിച്ചു; കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍

May 15, 2023
News

ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

August 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?