EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇ-റുപ്പി നാളെ മുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇ-റുപ്പി നാളെ മുതൽ
News

ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇ-റുപ്പി നാളെ മുതൽ

Web desk
Last updated: November 30, 2022 9:00 AM
Web desk
Published: November 30, 2022
Share

കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ ഡിജിറ്റൽ രൂപ യാഥാർഥ്യമാകുന്നു. നാളെ മുതൽ നാല് ന​ഗരങ്ങളിൽ ഇ-റുപ്പി ലഭ്യമാകും. ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമാണ് ഇ-റുപ്പീ ഉപയോഗിക്കാൻ കഴിയുക. പണമിടപാടുകൾ സു​ഗമവും വേ​ഗത്തിലുമാക്കാൻ ഡിജിറ്റൽ രൂപ സഹായകരമാകുമെന്നാണ് ആർബിഐ വിലയിരുത്തൽ.

നിയമപരമായ ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ ടോക്കൺ രൂപത്തിലായിരിക്കും ഇ-റുപ്പി എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള റോൾ ഔട്ട് ആയതിനാൽ എല്ലാവർക്കും ഈ ഘട്ടത്തിൽ ഡിജിറ്റൽ രൂപയിലേക്ക് ആക്സസ് ലഭിക്കില്ല. രാജ്യത്ത് നിലവിലുള്ള കറൻസികളുടെ അതേ മൂല്യത്തിലായിരിക്കും ഡിജിറ്റൽ രൂപയും വരുന്നത്.

ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ആവശ്യാനുസരണം ഇത് ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് മാറ്റാവുന്നതുമാണ്. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും ഇ-റുപ്പി വ്യാപിപ്പിക്കും.

അച്ചടിച്ച നോട്ടിന് പകരം മൊബൈൽ ഫോണിലെ ആപ്പിൽ സൂക്ഷിക്കുന്ന ഡിജിറ്റൽ കറൻസിയാണ് ഇ-റുപ്പി. പ്രിന്റഡ് കറൻസി പോലെ മറ്റൊരു ഇടനിലക്കാരൻ ഇല്ലാതെ തന്നെ ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ കഴിയും. സാധാരണ നോട്ടുകളെ പോലെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കും ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ കഴിയും. ഇടപാടുകളുടെ സ്വകാര്യത ഉറപ്പ് വരുത്താനും ഇ-രൂപ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

TAGGED:E-Rupee
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കോഴിക്കോട് തിരുവമ്പാടിയിൽ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് മരണം സ്ഥിരീകരിച്ചു

October 8, 2024
News

ADM നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യക്ക് ജാമ്യം

November 8, 2024
News

തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്

December 25, 2022
News

ഇന്ത്യ-യുഎഇ യാത്ര; പ്രവാസികൾ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ വിമാനക്കൂലി കൂടും

August 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?