EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൂന്തോട്ടത്തിൽ 12 കോടിയുടെ വെങ്കല ശിൽപം; ഋഷി സുനക് വിവാദത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൂന്തോട്ടത്തിൽ 12 കോടിയുടെ വെങ്കല ശിൽപം; ഋഷി സുനക് വിവാദത്തിൽ
News

പൂന്തോട്ടത്തിൽ 12 കോടിയുടെ വെങ്കല ശിൽപം; ഋഷി സുനക് വിവാദത്തിൽ

News Desk
Last updated: November 28, 2022 12:59 PM
News Desk
Published: November 28, 2022
Share

ബ്രിട്ടൺ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ പൂന്തോട്ടത്തിലേക്ക് വെങ്കല ശിൽപം വാങ്ങിയ പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനം വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് 1.3 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി ഇന്ത്യൻ രൂപ) ചെലവിട്ട് വെങ്കല ശിൽപം വാങ്ങിയത്.

അതേസമയം വിലക്കയറ്റം, ഗാർഹിക ബില്ലുകൾ, ചെലവുചുരുക്കൽ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ ബ്രിട്ടണിൽ വലിയ പ്രതിസന്ധി തുടരുകയാണ്. ഇതിനെ തുടർന്നാണ് പ്രമുഖ ബ്രിട്ടീഷ് കലാകാരനിൽ നിന്ന് ശിൽപം വാങ്ങാനുള്ള യു.കെ ഗവൺമെന്റിന്റെ തീരുമാനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിച്ചത്. ഹെൻറി മൂർ ‘വർക്കിംഗ് മോഡൽ ഫോർ സീറ്റഡ് വുമൺ എന്ന ശിൽപമാണ് പൂന്തോട്ടത്തിൽ സ്ഥാപിക്കാനായി സർക്കാർ ലേലത്തിൽ സ്വന്തമാക്കിയത്.

കഴിഞ്ഞമാസമായിരുന്നു ലേലം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം അനാവശ്യ ചെലവുകൾക്ക് ഉപയോഗിക്കുന്നത് നിലവിലെ സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഇത് ധൂർത്താണെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം ബ്രിട്ടൻ കടുത്ത വരൾച്ച നേരിട്ടിരുന്ന സമയത്ത് സ്വകാര്യ ഭവനത്തിൽ വലിയ സ്വിമ്മിങ് പൂൾ പണിതതിനും ഋഷി സുനക് പഴികേട്ടിരുന്നു. ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനുമാണ് 42കാരനായ ഋഷി സുനക്.

TAGGED:bronze sculptureRishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 10, 2022
EntertainmentNews

‘മോഹൻലാൽ വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല’; ഷൈൻ ടോം ചാക്കോ

December 12, 2022
BusinessNews

സൗദ്ദിക്ക് പറക്കാൻ ആകാശ എയറിന് അനുമതി: ആദ്യ സർവ്വീസ് ശനിയാഴ്ച

June 6, 2024
News

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

August 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?