EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓൺലൈൻ വിതരണത്തിനായി ലുലുവും ആമസോണും കൈകോർക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓൺലൈൻ വിതരണത്തിനായി ലുലുവും ആമസോണും കൈകോർക്കുന്നു
News

ഓൺലൈൻ വിതരണത്തിനായി ലുലുവും ആമസോണും കൈകോർക്കുന്നു

News Desk
Last updated: November 23, 2022 11:56 AM
News Desk
Published: November 23, 2022
Share

ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ യു.എ.ഇ.യിൽ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേർപ്പെടുന്നത്.

അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറഫ യുടെ സന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ് വൈസ് പ്രസിഡന്റ് റൊണാൾഡോ മോചവറുമാണ് കരാറിൽ ഒപ്പ് വെച്ചത്.

ഉപഭോക്താക്കൾക്ക് ഇനി ആമസോണിൽ കൂടി ലുലു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും. ഇത് പ്രകാരം ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആമസോൺ ഉപഭോക്താക്കൾക്ക് വേഗത്തിൽ എത്തിക്കും. ആദ്യഘട്ടത്തിൽ ദുബായ് മറീന, ബർഷ, പാം ജുമേറ, അറേബ്യൻ റെയ്‌ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണ ശൃംഖലലഭ്യാമാകുന്നത്. പിന്നീട് യു.എ.ഇ. യിലെ എല്ലാ നഗരങ്ങളിലും ഇത് ലഭ്യമാകും.

സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു എ ഇ വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് അബുദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷോറഫാ പറഞ്ഞു. നവീനമായ ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന ആമസോണിനെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് ലുലു എന്നും മുൻഗണന നല്കിയിട്ടുള്ളതെന്ന് എം എ യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ആമസോണുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കൾക്ക് മികച്ച സേവനമാണ് നൽകുകയെന്ന് ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് റൊണാൾഡോ മോച്ചവർ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത് എന്നിവിടങ്ങലിലും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിലും ആയസരഹിതമായും ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. ലുലു ഗ്രുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവരും സംബന്ധിച്ചു

TAGGED:AmazonLuluonline distribution
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ കുറവ്

May 30, 2023
News

എൻഡിഎയിൽ വലിയ അതൃപ്തി, സർക്കാർ കാലാവധി പൂർത്തിയാക്കില്ല: രാഹുൽ ഗാന്ധി

June 18, 2024
News

‘എന്റെ ഉത്തരവാദിത്വം അവസാനിച്ചു’;മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് പി വി അൻവർ

September 3, 2024
News

ഇന്ത്യൻ നയതന്ത്രഉദ്യോ​ഗസ്ഥനെ പുറത്താക്കി കാനഡ: നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു

September 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?