EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലെ ആദ്യ ഗിയറുളള ഇലക്‌ട്രിക്‌ ബൈക്ക് പുറത്തിറക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലെ ആദ്യ ഗിയറുളള ഇലക്‌ട്രിക്‌ ബൈക്ക് പുറത്തിറക്കി
News

ഇന്ത്യയിലെ ആദ്യ ഗിയറുളള ഇലക്‌ട്രിക്‌ ബൈക്ക് പുറത്തിറക്കി

News Desk
Last updated: November 23, 2022 8:45 AM
News Desk
Published: November 23, 2022
Share

ഇന്ത്യയിലെ ആദ്യത്തെ ഗിയറുളള ഇലക്‌ട്രിക്‌ ബൈക്ക് പുറത്തിറക്കി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍. ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പേറ്റന്റ് സാങ്കേതികവിദ്യകള്‍ ഉൾപ്പെടുത്തിയാണ് പുതിയ മോട്ടോർബൈക്ക് അവതരിപ്പിക്കുന്നത്. അഹമ്മദാബാദില്‍ നിര്‍മിച്ച ബൈക്ക് ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ലഭ്യമാകുമെന്നും ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ലിക്വിഡ്-കൂള്‍ഡ് ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഡ്രൈവ് ട്രെയിന്‍ യൂണിറ്റ്, പവര്‍ കണ്‍വേര്‍ഷന്‍ മൊഡ്യൂളുകള്‍, ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ട ഭാവിയിലേക്ക് ഈ മോട്ടോര്‍ബൈക്ക് നമ്മെ നയിക്കുമെന്ന് മാറ്റര്‍ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ മോഹല്‍ ലാല്‍ഭായ് പറഞ്ഞു.

വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍-ബോര്‍ഡ് ഇന്റലിജന്റ് ചാര്‍ജര്‍, മാറ്റര്‍ചാര്‍ജ് 1.0 സജ്ജീകരിച്ചിരട്ടുണ്ട്. ഇത് ഏത് 5എ, 3പിന്‍ പ്ലഗ് പോയിന്റിലും വാഹനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഓണ്‍-ബോര്‍ഡ് ചാര്‍ജറിന് 5 മണിക്കൂറിനുള്ളില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിയും, കൂടാതെ ഓവര്‍ ചാര്‍ജ് പരിരക്ഷയും ഉണ്ട്. സ്‌മാര്‍ട്ട് ഫീച്ചറുകളടങ്ങിയ 7 ഇഞ്ച് ടച്ച് വെഹിക്കിള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിനുള്ളത്.

കൂടാതെ ബൈക്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റിമോട്ട് ലോക്ക്,അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, ചാര്‍ജിംഗ് സ്റ്റാറ്റസ്, പുഷ് നാവിഗേഷന്‍ എന്നിവ മനസ്സിലാക്കാം. പുതിയ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് കീ ഉപയോഗിക്കാതെ തന്നെ ലോക്കും അണ്‍ലോക്കും ചെയ്യാന്‍ കഴിയും.

TAGGED:electric bike
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് 40 ദിവസത്തിന് ശേഷം

June 10, 2023
News

സ്ത്രീധനം നല്‍കാന്‍ റുവൈസ് സമ്മര്‍ദ്ദം ചെലുത്തി; കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. ഷഹനയുടെ സഹോദരന്‍

December 7, 2023
News

എന്റെ മുന്നില്‍ വെച്ചാണ് ഭാര്യയെ അവര്‍ കൊണ്ടുപോയത്, ഭയാനകമാണ് ഇവിടുത്തെ സാഹചര്യം; മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട കുകി വനിതകളിലൊരാളുടെ ഭര്‍ത്താവായ സൈനികന്‍

July 21, 2023
News

135 കിമീ വേഗതയിൽ റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; കേരളത്തിൽ മഴ തുടരും

May 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?