EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക്
News

മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക്

News Desk
Last updated: November 23, 2022 8:26 AM
News Desk
Published: November 23, 2022
Share

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്കെന്ന് റിപ്പോർട്ട്‌. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഉടമകളായ ഗ്ലേസേഴ്സ് കുടുംബം ക്ലബ് വിൽക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വാർത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചത്. വിൽക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്‌. 17 വർഷമായി ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഉടമകളാണ്.

2005ലാണ് അമേരിക്കൻ സ്വദേശികളും വ്യവസായികളുമായ ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ ഏറ്റെടുത്തത്. 934 മില്ല്യൺ ഡോളർ തുകയ്ക്കാണ് ഗ്ലേസേഴ്സ് ക്ലബ്‌ വാങ്ങിയതിന് ശേഷം ഇവർക്കെതിരെ നിരന്തരം ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നു. 2013ൽ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ക്ലബ്ബിൽ നിന്ന് പോയതോടെ ആരാധകരുടെ വിമർശനങ്ങൾ കൂടുതൽ ശക്തമായി.

അതേസമയം ഫെർഗൂസനു ശേഷം ക്ലബ് ഇതുവരെ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ലെന്നതും വസ്തുതയാണ്. 2017നു ശേഷം യുണൈറ്റഡ് ഒരു കിരീടം പോലും നേടിയിട്ടില്ല. നിലവിൽ പ്രീമിയർ ലീഗ് സീസണിൽ അഞ്ചാം സ്ഥാനമാണ് യുണൈറ്റഡ് ക്ലബ്ബിനുള്ളത്. എന്നാൽ ഇന്നലെയാണ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതായി യുണൈറ്റഡ് അറിയിച്ചത്. താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും ക്ലബ്ബിന്റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. റൊണാള്‍ഡോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് കുറിച്ചു.

അതേസമയം ക്ലബിനെതിരെ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ക്ലബിൽ നിന്ന് ചിലർ റൊണാൾഡോയെ പുറത്താക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല മറ്റ് ചിലരും അതിന് കൂട്ട് നിന്നു. കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെയാണ് സംഭവിച്ചത്. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. കൂടാതെ ക്ലബിന് നല്ലതുവരാനാണ് ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി ഇത്ര വിമർശിക്കുന്നതെന്ന് അറിയില്ലെന്നും റൊണാൾഡോ പറഞ്ഞു.

TAGGED:manchester united
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ ‘ഹുറൂബ്’ നിയമം പ്രാബല്യത്തിൽ

October 24, 2022
News

നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ – ഐനിലെ പ്രവാസി

June 20, 2023
News

രത്തൻ ടാറ്റയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ

October 9, 2024
News

തുഴയെറിഞ്ഞ് കിരീടം ചൂടാൻ ജലരാജാക്കന്മാർ

September 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?