EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹ്‌റൈനിൽ പുതിയ പാർലമെൻ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹ്‌റൈനിൽ പുതിയ പാർലമെൻ്റ്
News

ബഹ്‌റൈനിൽ പുതിയ പാർലമെൻ്റ്

News Desk
Last updated: November 21, 2022 11:23 AM
News Desk
Published: November 21, 2022
Share

ബഹ്‌റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് വനിതകളടക്കം നിരവധി പുതുമുഖങ്ങൾ വിജയിച്ചു. 40 അംഗ പാർലമെൻ്റിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 12ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ ആറ് പേർക്ക് മാത്രമാണ് വിജയിക്കാനായത്. ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ ശനിയാഴ്ച നടന്ന റൺ ഓഫ് മത്സരത്തിലാണ് ശേഷിക്കുന്ന 34 പേരും തെരഞ്ഞെടുക്കപ്പെട്ടത്. മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂർത്തിയായി.

മുഹമ്മദ് ജനാഹി, അഹ്മദ് ഖറാത്ത, മംദൂഹ് സ്വാലിഹ്, ഹസൻ ബൂഖമ്മാസ്, അഹ്മദ് അസ്സുലൂം, മഹ്മൂദ് ഫർദാൻ, സൈനൽ അബ്ദുൽ അമീർ, മുഹമ്മദ് അൽ റിഫാഇ, മുഹമ്മദ് അൽ മഅ്റഫി, അലി അദ്ദൂസരി, മുഹമ്മദ് അൽ ബലൂഷി, ലുലുവ അൽ റുമൈഹി, മുഹമ്മദ് അൽ ഹുസൈനി, ഹമദ് അൽദോയ്, മുഹമ്മദ് അൽ ഉലൈവി, ഹിഷാം അൽ ഇവദി, ഖാലിദ് ബൂ ഉനുഖ്, ഹിഷാം അൽ അഷീരി, അബ്ദുല്ല അദ്ദാഇൻ, അഹ്മദ് അൽ മുസല്ലം, മഹ്ദി അൽശുവൈഖ്, ജലാൽ കാദിം, വലീദ് അദ്ദൂസരി, ഹസൻ ഇബ്രാഹിം, മർയം അൽസാഇഗ്, അബ്ദുന്നബി സൽമാൻ, മുനീർ സുറൂർ, അബ്ദുൽ ഹകീം അൽ ശുനു, മുഹമ്മദ് അൽ അഹ്മദ്, ജമീൽ ദാദ് മുഹമ്മദ്, ബാസിമ മുബാറക്, ഹനാൻ ഫർദാൻ എന്നിവർ വിവിധ മണ്ഡലങ്ങളിൽനിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

നിലവിലുള്ള മന്ത്രിസഭയുടെ അവസാന സമ്മേളനം ഇന്ന് ചേരുകയും ഹമദ് രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറുകയും ചെയ്യും. പുതിയ മന്ത്രിസഭയിൽ ചില മന്ത്രിമാരെ മാറ്റി നിയമിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. പുതുമുഖങ്ങളെയും സ്ത്രീകളെയുമടക്കം മന്ത്രിമാരായി നിയമിക്കുകയും ചെയ്തു. നാല് സ്ത്രീകളാണ് നിലവിലെ മന്ത്രിസഭയിലുള്ളത്.

നിലവിൽ പുതിയ മന്ത്രിസഭയിൽ യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം 1973 മുതലുള്ള മന്ത്രിസഭയിലെ ഏറ്റവും വലിയ മാറ്റമാണ് ജൂണിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം പാർലമെന്‍റ് തെരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ശൂറ കൗൺസിൽ അംഗങ്ങളെ നിശ്ചയിച്ച് ഹമദ് രാജാവ് പുതിയ ഉത്തരവിറക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടിങ് നടന്നത് നേട്ടമായാണ് വിലയിരുത്തുന്നത്.

TAGGED:Behrainparliament
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

September 9, 2023
DiasporaEditoreal PlusNews

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി

October 29, 2022
News

ലോകത്തിലെ ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്; യുഎഇയ്ക്ക് 17 ആം സ്ഥാനം

January 13, 2023
News

ക്യൂബയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?