EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാൻ ദേശീയദിനം: രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാൻ ദേശീയദിനം: രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു
News

ഒമാൻ ദേശീയദിനം: രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

News Desk
Last updated: November 17, 2022 9:50 AM
News Desk
Published: November 17, 2022
Share

52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി ഒമാനിൽ രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 30, ഡിസംബർ 1 എന്നീ ദിവസങ്ങളായിരിക്കും അവധി. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഈ അവധി ബാധകമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അവധിക്ക് ശേഷം ഡിസംബര്‍ നാലാണ് പിന്നീടുള്ള പ്രവൃത്തി ദിനം.

ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ സലാലയിലാണ്. നവംബർ 18ന് സലാല അൽ നാസർ സ്‌ക്വയറിൽ നടക്കുന്ന പരേഡില്‍ സായുധ സേനാ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അഭിവാദ്യം സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്‍ സ്‍പെഷ്യല്‍ ഫോഴ്‍സസ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്‌സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ഭരണാധികാരിക്ക് അഭിവാദ്യം അര്‍പ്പിച്ചും രാജ്യം കൈവരിച്ച പുരോഗതി ആഘോഷമാക്കിയും രാജ്യത്ത് ഇതിനോടകം തന്നെ ദേശീയ ദിനം കൊണ്ടാടിത്തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനുശേഷമെത്തുന്ന ദേശീയ ദിനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ്വദേശികള്‍ മാത്രമല്ല രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമാണ്.

TAGGED:oman national day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

December 15, 2022
BusinessNews

പരസ്പരം വ്യോമാതിർത്തി അടച്ചിട്ടത് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യയും പാകിസ്താനും

August 23, 2025
News

വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി വനിത ഡോക്ടറെ കുത്തിക്കൊന്നു

May 10, 2023
News

യുഎഇ റസിഡൻസ് വിസയും എൻട്രി പെർമിറ്റുകളും ഒന്നല്ല; അറിയേണ്ടതെല്ലാം

August 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?