EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ പന്തുരുളാൻ നാല് നാൾ; ദുബായിലും ആവേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിൽ പന്തുരുളാൻ നാല് നാൾ; ദുബായിലും ആവേശം
News

ഖത്തറിൽ പന്തുരുളാൻ നാല് നാൾ; ദുബായിലും ആവേശം

News Desk
Last updated: November 16, 2022 6:03 AM
News Desk
Published: November 16, 2022
Share

ഖത്തറിൽ ലോകകപ്പ് മാമാങ്കത്തിന് തിരിതെളിയാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ദുബായ്. ഫുട്ബോൾ പ്രേമികൾക്ക് മത്സരം ആസ്വദിക്കാൻ 11 മെ​ഗാ സ്ക്രീനുകളാണ് ദുബായിയിൽ ഒരുക്കിയിരിക്കുന്നത്. ദുബായ് ഹാർബറിൽ കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ കാണികൾക്ക് ലോകകപ്പ് ആസ്വദിക്കാം.

10,000 പേരെ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇവിടെ സ്ഥാപിക്കുന്നത്. കൂടാതെ രുചിയേറിയ വിഭവങ്ങളും കലാപരിപാടികളും അനുബന്ധമായി ഒരുക്കും. ദുബായ് എക്സ്പോ സിറ്റിയാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്ന രണ്ടാമത്തെ വേദി. അൽ വസൽ അങ്കണവും വിശാലമായ ജൂബിലി പാർക്കുമാണ് കാണികൾക്കായി മാറ്റി വച്ചത്. കുടുംബസമേതം മത്സരങ്ങൾ കാണാൻ സൗകര്യമുണ്ട്. മേശകളും കസേരകളും സജ്ജീകരിച്ച് പതിനായിരം പേരെ ഉൾക്കൊള്ളിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററും ലോകകപ്പ് കാലത്ത് ആർപ്പുവിളികളിലായിരിക്കും. ജബൽ അലിയിലെ സോൾ ബീച്ച് സംഗീത പരിപാടികളോടെയാണ് കാണികളെ വരവേൽക്കുക. കൂടാതെ ഇബ്നു ബത്തൂത്തമാൾ, ബുർജുൽ അറബ്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അവന്യൂ കവാട മേഖലയിലും കളി കാണാൻ സൗകര്യമുണ്ട്.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇപി ജയരാജൻ്റെ ഭാര്യ നൽകി മാനനഷ്ടക്കേസിൽ മനോരമയ്ക്ക് എതിരെ വിധി

March 23, 2024
News

പുരസ്‌കാരങ്ങളുടെ നിറവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

March 17, 2023
DiasporaNews

ദുബായിൽ സൈക്കിൾ ടണൽ തുറന്നു,മണിക്കൂറിൽ 800 സൈക്കിളുകൾക്ക് കടന്നുപോകാം

May 3, 2023
News

കുവൈറ്റ് എയർവേയ്സ് സ്‌പെയ്‌നിലേക്ക് സർവീസ് ആരംഭിക്കുന്നു

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?