EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ന്യൂയോർക്കിൽ പത്ത് വയസുകാരനെ ടാറ്റൂ അടിപ്പിച്ച മാതാവ് അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ന്യൂയോർക്കിൽ പത്ത് വയസുകാരനെ ടാറ്റൂ അടിപ്പിച്ച മാതാവ് അറസ്റ്റില്‍
News

ന്യൂയോർക്കിൽ പത്ത് വയസുകാരനെ ടാറ്റൂ അടിപ്പിച്ച മാതാവ് അറസ്റ്റില്‍

News Desk
Last updated: November 14, 2022 8:31 AM
News Desk
Published: November 14, 2022
Share

ന്യൂയോർക്കിൽ പത്ത് വയസ്സായ മകന്റെ കയ്യിൽ ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റിലായി. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിൽ 33 വയസ്സുകാരിയായ ക്രിസ്റ്റല്‍ തോമസ് ആണ് അറസ്റ്റിലായത്. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ കുട്ടി സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് നഴ്‌സ് പൊലീസിനെ വിവരമറിയിച്ചു.

അയല്‍വാസിയാണ് അമ്മയുടെ അനുമതിയോടെ കയ്യില്‍ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ 18 വയസില്‍ താഴെയുള്ള കുട്ടികളെ ടാറ്റൂ അടിക്കുന്നതില്‍ നിന്ന് വിലക്കുന്നതാണ് ന്യൂയോര്‍ക്കിലെ നിയമം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കൂടാതെ ലൈസന്‍സില്ലാത്തതിന് ഇരുപത് വയസ്സ് പ്രായമുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റ് ഓസ്റ്റിന്‍ സ്മിത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയുടെ കയ്യിലെ ടാറ്റൂ ചിത്രം സോഷ്യല്‍ മിഡിയയിലും വാര്‍ത്തകളിലും നിറഞ്ഞതോടെ ഇരുവർക്കുമേതിരെ വ്യാപക വിമര്‍ശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം യുഎസിലെ ഒഹായോ, വെസ്റ്റ് വെര്‍ജിനിയ, വെര്‍മണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ ടാറ്റൂ ചെയ്യാം. അതിനിടെ കുട്ടികള്‍ ടാറ്റൂ ചെയ്യുന്നത് അനുവദിക്കുന്ന നിയമം പുനപരിശോധിക്കണമെന്ന് ഡോ. കോറ ബ്രൂണര്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രീഷ്യനും പ്രൊഫസറുമാണ് ഡോ. കോറ ബ്രൂണര്‍. 18 വയസ്സ് പൂർത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ല. ശരീരത്തില്‍ ആജീവനാന്തമുള്ള അടയാളമാണ് ടാറ്റൂ എന്നും കോറ ബ്രൂണര്‍ പറഞ്ഞു. അതേസമയം 2018ലും 10വയസിന് താഴെയുള്ള കുട്ടിക്ക് വീട്ടില്‍ വച്ച് ടാറ്റൂ ചെയ്തതിന് ന്യൂയോര്‍ക്കില്‍ നിക്കി ജെ ഡിക്കിന്‍സണ്‍ എന്ന സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു.

TAGGED:New Yorktattoo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; അപകടം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്

September 5, 2023
News

ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇയിലും പ്രകമ്പനം

December 1, 2022
News

എയർഇന്ത്യ എക്സ്‍പ്രസ്സ് വിമാനങ്ങൾ ഇന്നും റദ്ദാക്കി

May 12, 2024
News

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?