EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയ ഇന്ത്യൻ ജീവനക്കാരനെ പുറത്താക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയ ഇന്ത്യൻ ജീവനക്കാരനെ പുറത്താക്കി
News

മെറ്റയിലെ ജോലിക്കായി കാനഡയിലെത്തിയ ഇന്ത്യൻ ജീവനക്കാരനെ പുറത്താക്കി

News Desk
Last updated: November 12, 2022 11:36 AM
News Desk
Published: November 12, 2022
Share

മെറ്റ പ്ലാറ്റ്ഫോമിൽ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറിപ്പോയ ഇന്ത്യക്കാരനായ ജീവനക്കാരനെ പിരിച്ചു വിട്ടു. ജോലിയിൽ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുറത്താക്കിയത്. ചെലവു ചുരുക്കലിൻ്റെ ഭാഗമായി 11,000 ജീവനക്കാർക്കെതിരെ മെറ്റ പിരിച്ചുവിടൽ നടപടി സ്വീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഹിമാന്‍ഷു വി എന്ന യുവാവിനും ജോലി നഷ്ടമായത്.

കാനഡയിലോ ഇന്ത്യയിലോ ആയി ഒരു സോഫ്‌റ്റ്‌വെയർ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ തന്നെ അറിയിക്കുക എന്ന് പറഞ്ഞ് ഹിമാന്‍ഷു പുറത്താക്കിയ വിവരം ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്തു. ഐഐടി ഖരഗ്പുരില്‍ നിന്നുള്ള ബിരുദധാരിയാണ് ഹിമാന്‍ഷു. ഗിറ്റ്ഹബ്, അഡോബ്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിൽ നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്.

ട്വിറ്ററിനു പിന്നാലെയാണ് മാർക് സക്കർബർഗിൻ്റെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജീവനക്കാരില്‍ നിന്ന് ഏകദേശം 13 ശതമാനം പേരെ കൂട്ടത്തോടെ പുറത്താക്കിയെന്നാണ് റിപ്പോർട്ട്.

TAGGED:canadaMetazuckerberg
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

May 31, 2023
News

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: എതിർ നടപടി വേണ്ടെന്ന് നെഹ്റു കുടുംബം

November 12, 2022
News

കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു

February 1, 2023
News

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന

November 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?