EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിന്റെ 60 ആം ഭരണഘടനാ വാർഷികം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിന്റെ 60 ആം ഭരണഘടനാ വാർഷികം ഇന്ന്
News

കുവൈറ്റിന്റെ 60 ആം ഭരണഘടനാ വാർഷികം ഇന്ന്

News Desk
Last updated: November 11, 2022 8:34 AM
News Desk
Published: November 11, 2022
Share

കുവൈറ്റിൽ ജനാധിപത്യവും ഭരണഘടനയും രാജ്യത്തിന് സംഭാവന ചെയ്തതിന്റെ 60 ആം വാർഷികം ഇന്ന്. 1962 നവംബർ 11 നാണ് കുവൈറ്റിൽ ഭരണഘടന നിലവിൽ വന്നത്. 11 ആം അമീർ ഷെയ്ഖ് അബ്ദുള്ള അൽ സാലിം അസ്സബാഹാണ് ഭരണഘടന നിലവിൽ വരുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. 1938 ൽ ഭരണഘടനാ രേഖയിലാണ് പ്രക്രിയ തുടങ്ങിയത്. ഇതിന്റെ തുടർച്ചയായി 1962 ൽ ഭരണഘടന രൂപീകരിച്ചു.

1961ഓഗസ്റ്റ് 26 ന് അമീർ ഷെയ്ഖ് അബ്ദുള്ള അൽ സാലിം ഭരണഘടന അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമത്തിൽ ഒപ്പുവച്ചു. 1962 ൽ ഭരണഘടന നിലവിൽ വരുകയും ചെയ്തു. അബ്ദുൾ ലത്തീഫ് മുഹമ്മദ്‌ അൽ ഗാനിമിനെ സ്പീക്കറായും ഡോ. അഹ്മദ് അൽ ഖത്തീബിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു. എന്നാൽ ഭരണഘടന അസംബ്ലി സമർപ്പിച്ച കരടിന് 1962 നവംബർ മൂന്നിനാണ് അംഗീകാരം ലഭിച്ചത്. 1963 ജനുവരിയിൽ ഭരണഘടന പ്രകാരമുള്ള ആദ്യ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനും സാക്ഷിയായി. ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചത് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിർണായക നിമിഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

അഞ്ചു ഭാഗങ്ങളിലായി 182 അനുഛേദങ്ങൾ ഉൾക്കൊള്ളുന്നതാണ് കുവൈറ്റിന്റെ ഭരണഘടന. ഭരണകൂടത്തെക്കുറിച്ചും ഭരണ സംവിധാനത്തെക്കുറിച്ചുമാണ് ആദ്യത്തെ ഭാഗത്തിൽ പറയുന്നത്. രണ്ടാമത്തെതിൽ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുമാണ് വിശദീകരിക്കുന്നത്. മൂന്നാമത്തെതിൽ പൊതു അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും നാലാമത്തെതിൽ അധികാരികളെയും പരാമർശിക്കുന്നു. അഞ്ചാമത്തെതിൽ പൊതു വ്യവസ്ഥകളെക്കുറിച്ചും വിശദീകരിക്കുന്നു. ബാഹ്യവും ആഭ്യന്തരവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ കുവൈറ്റിനെ സഹായിച്ച പ്രധാന കവചമാണ് ഭരണഘടന. 1990 ൽ ഉണ്ടായ ഇറാഖ് അധിനിവേശ സമയത്ത് കുവൈറ്റിന്റെ അസ്തിത്വം നിലനിർത്താൻ ഭരണഘടന സഹായിച്ചു.

TAGGED:Constitution AnniversaryKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; വസതിക്ക് മുന്നില്‍ കര്‍ശന സുരക്ഷ

January 4, 2024
News

റമദാൻ മാസത്തിലുള്ള പെയ്ഡ് പാർക്കിംഗിന് ഷാർജയിൽ സമയം പ്രഖ്യാപിച്ചു

March 21, 2023
News

ദുബായ് എക്‌സ്‌പോ പവലിയനുകൾ സെപ്റ്റംബറിൽ തുറക്കും

August 29, 2022
EntertainmentNews

‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

December 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?