EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം വഴി കാനഡയിലേക്ക് കുടിയേറാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം വഴി കാനഡയിലേക്ക് കുടിയേറാം
DiasporaNews

പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാം വഴി കാനഡയിലേക്ക് കുടിയേറാം

News Desk
Last updated: November 7, 2022 11:34 AM
News Desk
Published: November 7, 2022
Share

പുതിയൊരു മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യക്കാര്‍ കുടിയേറി പാര്‍ക്കാന്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മുന്‍പന്തിയിലാണ് കാനഡ. സാമൂഹിക സുരക്ഷ, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ലഭിക്കുന്ന ക്ഷേമപരിപാടികള്‍ എന്നിങ്ങനെ ഏതൊരു ശരാശരി ഇന്ത്യക്കാരനെയും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

1) പെർമനെൻറ് റെസിഡൻസി

തൊഴിലിനും പെര്‍മനന്റ് റെസിഡന്‍സിക്കുമായി (പിആര്‍) കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് വഴികളാണ് പ്രധാനമായുള്ളത്. ഉന്നതപഠനത്തിനായി കാനഡയില്‍ എത്തി പഠനം പൂർത്തിയാക്കിയതിന് ശേഷം അവിടെതന്നെ ജോലി സമ്പാദിച്ച് പെര്‍മനന്റ് റെസിഡന്‍സി കരസ്ഥമാക്കുക എന്നതാണ് ആദ്യ മാർഗം. പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഒരു വര്‍ഷം പഠിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കും രണ്ട് വര്‍ഷ കോഴ്സ് പഠിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്കും പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റും ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ നേടുന്ന കനേഡിയന്‍ തൊഴില്‍ പരിചയം പെര്‍മനന്റ് റെസിഡന്‍സിയിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ്.

2) എക്സ്പ്രസ് എന്‍ട്രി (എഫ് എസ് ഡബ്ല്യൂ പെർമനെന്റ് റെസിഡൻസി )

ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ എന്ന വിഭാഗത്തില്‍ എക്സ്പ്രസ് എന്‍ട്രി വഴി നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുകയാണ് രണ്ടാമത്തെ മാർഗം. ഇന്ത്യയില്‍ നിന്നും പിഎച്ച്ഡി, ബിരുദാനന്തരബിരുദം, ബിഡിഎസ്, ഫാം ഡി, എന്‍ജിനീയറിങ് മുതലായ വിദ്യാഭ്യാസ യോഗ്യതകളിലൊന്നോ രണ്ട് മുതല്‍ ആറ് വര്‍ഷത്തെ തൊഴില്‍ പരിചയമോ ആണ് ആവശ്യമായ യോഗ്യത. കൂടാതെ ഐഇഎല്‍ടിസില്‍ റൈറ്റിങ്-7, റീഡിങ്-7, സ്പീക്കിങ്-7, ലിസനിങ്-8 എന്നിവയും നിർബന്ധമാണ്. (കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക് സി എൽ ബി -9)

അതേസമയം കോവിഡ് മൂലം കെട്ടിക്കിടന്ന എക്സ്പ്രസ് എന്‍ട്രി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കുറച്ച് കാലം ഈ പ്രോഗ്രാം വഴിയുള്ള നറുക്കെടുപ്പുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷം ജൂലൈയില്‍ പുനരാരംഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സ്കില്‍ഡ് വര്‍ക്കേഴ്സിന്റെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന കോംപ്രിഹന്‍സീവ് റാങ്കിങ് സിസ്റ്റം(സിആര്‍എസ്) സ്കോര്‍ ആറ് മാസത്തിനുള്ളില്‍ 2017-2019 ലെ നിലയിലേക്ക് എത്താനുള്ള സാധ്യതയും കണക്കാക്കുന്നു. ഒക്ടോബർ മാസം മുതൽ 500 ൽ നിന്ന് 499ന് താഴേക്ക് സി ആർ എസ് സ്കോർ എത്തുന്നത് ഇന്ത്യയിൽ നിന്ന് ഇമിഗ്രേഷൻ അപ്ലൈ ചെയ്ത് കാത്തിരിക്കുന്നവർക്ക്‌ പ്രതീക്ഷ നൽകുന്നു.

3) പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം (പിഎന്‍പി)

കുറഞ്ഞ സിആര്‍എസ് സ്കോര്‍ ഉള്ളവര്‍ക്കും കാനഡ കുടിയേറ്റം സാധ്യമാക്കുന്ന മൂന്നാമത്തെ മാര്‍ഗ്ഗമാണ് കാനഡ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം(പിഎന്‍പി). ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പോലെ കാനഡയിലുള്ള പ്രവിശ്യകളാണിത്. ഇവിടേക്ക് ആവശ്യമായ പ്രഫഷണലുകളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള സംവിധാനമാണ് പിഎന്‍പി. ഐടി, എന്‍ജിനീയറിങ് മേഖലകളില്‍ മാനേജ്മെന്റ്, നഴ്സസ് തലത്തില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്ക്‌ കൂടുതലും ഈ മാര്‍ഗ്ഗത്തിലൂടെ പിആര്‍ ലഭിക്കും.

TAGGED:canadaProvincial Nomination Program
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഉമ്മൻ ചാണ്ടിയുടെ ഖബറിടം സന്ദർശിക്കാൻ പാക്കേജുമായി ട്രാവൽ ഏജൻസി

August 3, 2023
News

നടുക്കമൊഴിയാതെ തുർക്കി, വീണ്ടും ഭൂചലനം, 3 മരണം

February 21, 2023
News

പത്തനാപുരത്ത് ആറാം അങ്കത്തിന് ഗണേഷ് കുമാർ, വീഴ്ത്താൻ മണ്ഡലത്തിലേക്ക് താമസം മാറ്റിയ ചാമക്കാല

January 19, 2026
News

മരണസംഖ്യ 174 ആയി ഉയർന്നു;മുഖ്യമന്ത്രി,രാഹുൽ,പ്രിയങ്ക എന്നിവർ നാളെ വയനാട്ടിലെത്തും

July 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?