EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍; വ്യാപക പ്രതിഷേധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍; വ്യാപക പ്രതിഷേധം
News

മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍; വ്യാപക പ്രതിഷേധം

News Desk
Last updated: November 5, 2022 7:55 AM
News Desk
Published: November 5, 2022
Share

തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിലേക്ക് സിപിഎമ്മുകാരെ ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് വിവാദത്തിൽ. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. 295 പേരുടെ നിയമനത്തിന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെയാണ് പുറത്തായത്.

അതേ സമയം ഇത്തരം ഒരു കത്ത് താന്‍ അയച്ചിട്ടില്ലെന്നാണ് മേയറുടെ പ്രതികരണം. കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാ​ഗപ്പനും പ്രതികരിച്ചു. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കി. മേയര്‍ അയച്ചെന്നുപറയുന്ന കത്ത് കണ്ടിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതിയും ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.

കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിഷയത്തില്‍ യുവമോർച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി കൗൺസിലർമാർ ഡെപ്യൂട്ടി മേയറെ തടഞ്ഞു. പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGGED:controversymayor arya rajendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ശക്തമാകുന്ന സൗഹൃദം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഈജിപ്തിലെത്തും

June 24, 2023
News

നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

November 24, 2023
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024
News

സോളാര്‍ പീഡന കേസിൽ ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?