EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ
EntertainmentNews

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ

News Desk
Last updated: October 22, 2022 1:25 PM
News Desk
Published: October 22, 2022
Share

ഗോവയിൽ ആരംഭിക്കാനിരിക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഫീച്ചർ വിഭാഗത്തിലേക്ക് 25 സിനിമകളും നോൺ ഫീച്ചർ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള.

മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്നിവ ഫീച്ചർ വിഭാഗത്തിലേക്കും അഖിൽ ദേവ് എം സംവിധാനം ചെയ്‍ത വീട്ടിലേക്ക് എന്ന ചിത്രം നോൺ ഫീച്ചർ വിഭാഗത്തിലേക്കും തെരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആർ, ദ് കശ്മീർ ഫയൽസ്, ജയ് ഭീം, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ടോണിക്, ധരംവീർ, മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തിൽ ഉൾപ്പെടുന്നു.

മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ് സ്റ്റോറിടെല്ലർ, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേർ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡൽ, കിഡ, സിനിമാബന്ദി, കുദിരം ബോസ് എന്നിവയാണ് കഥാചിത്ര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു സിനിമകൾ. വിനോദ് മങ്കര സംവിധാനം ചെയ്‍ത ചിത്രം യാനം കഥേതര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാതാൾ ടീ, ആയുഷ്മാൻ, ഗുരുജന, ഹതിബോന്ധു, ഖജുരാഹോ, ആനന്ദ് ഓർ മുക്തി, വിഭജൻ കി വിഭിഷ്ക ഉൻകഹി കഹാനിയാൻ, ഷൂ മെഡ് നാ യൂൽ മെദ്, ബിഫോർ ഐ ഡൈ, മധ്യാന്തര, വാഗ്രോ, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, ലിറ്റിൽ വിംഗ്സ് എന്നിവയാണ് കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങൾ.

TAGGED:Goa International Film Festival
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ഓണമെത്തി ഒപ്പം ഓണപ്പാട്ടുകളും, മലയാളി ഗായിക അനുരാധ ജൂജുവും സംഘവും ഒരുക്കിയ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

August 26, 2023
News

പാര്‍ട്ടിയില്‍ വിഭാഗീയത തുടങ്ങിയത് വി. എസ്; എംഎം ലോറന്‍സിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍

November 3, 2023
News

രാമക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചു, സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

January 2, 2024
Entertainment

ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

April 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?