EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ
News

യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

News Desk
Last updated: October 22, 2022 12:14 PM
News Desk
Published: October 22, 2022
Share

യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ. റഷ്യയുടെ എട്ട് മാസം പിന്നിട്ട അധിനിവേശത്തിന് കഴിഞ്ഞ മാസങ്ങളിൽ യുക്രെയ്ൻ പാശ്ചാത്യ ആയുധ സഹായത്തോടെ കനത്ത തിരിച്ചടി നൽകിയിരുന്നു. എന്നാൽ അതിന് ശേഷം റഷ്യ ആക്രമണം കടുപ്പിച്ചിരിക്കയാണ്. ക്രൂസ് മിസൈലുകളും ഇറാൻ നിർമിത ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ൻ നഗരങ്ങളിൽ തുടർച്ചയായ ആക്രമണമാണ് റഷ്യ ലക്ഷ്യമിടുന്നത്. തെക്കൻ യുക്രെയ്നിലെ നോവ കഖോവ്ക അണക്കെട്ട് തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് യുക്രെയ്ൻ ആരോപിച്ചു.

ഇതേതുടർന്ന് ആക്രമണത്തിൽ നിന്ന് പിന്മാറാൻ റഷ്യയ്ക്കു മുന്നറിയിപ്പു നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചു. അതേസമയം ഹേഴ്സനിൽ നിന്ന് രക്ഷപ്പെടുന്നവരുടെ നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു. ഹേഴ്സനിലെ യുക്രെയ്ൻ സേനയുടെ വിദേശ ആയുധ ഡിപ്പോ തകർത്തതായും റഷ്യ അവകാശപ്പെട്ടു.

യുക്രെയ്നിന്റെ വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണം ഇതിനോടകം തന്നെ സംഭവിച്ചിട്ടുണ്ട്. ഇതേ തുടർന്ന് തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്നിന്റെ പലഭാഗത്തും വൈദ്യുതിയില്ലാതെ ജനം ദുരിതത്തിലാണ്. അതേസമയം ഹേഴ്സൻ നഗരം പിടിക്കാനായി ഡിനിപ്രോ നദിക്കരയിലൂടെ മുന്നേറുന്ന യുക്രെയ്ൻ സേനയെ തടയാനുള്ള റഷ്യയുടെ ശ്രമമാണ് നോവ കഖോവ്ക അണക്കെട്ടിനു ഭീഷണിയാവുന്നത്. അണക്കെട്ട് തകർന്നാൽ 2014 ൽ റഷ്യ പിടിച്ച ക്രൈമിയ ഉൾപ്പെടെ തെക്കൻ യുക്രെയ്നിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകും. വൻദുരന്തത്തിനിടയാക്കുന്ന ഈ ഭീകരപ്രവർത്തനത്തിൽ നിന്ന് റഷ്യ പിന്മാറണമെന്നും സെലെൻസ്കി അഭ്യർഥിച്ചു.

ഇതേസമയം, ഇറാന്റെ സൈനികർ ക്രൈമിയയിൽ ഉണ്ടെന്നും ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കാൻ അവർ റഷ്യയെ സഹായിക്കുന്നതായും യുഎസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് വാഷിങ്ടനിൽ പറഞ്ഞു. അതേസമയം റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗു യുഎസ് പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്തതായും റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

TAGGED:RussiaUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കേരളത്തിലെ മെസ്സി ആരാധകന് ഫുട്ബോൾ ആകൃതിയിലുള്ള വീട് സമ്മാനിച്ച് ദുബായ് വ്യവസായി

March 20, 2023
News

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീൽ യുകെ കോടതി തള്ളി

November 9, 2022
News

ഗിന്നസ് റെക്കോർഡ് നിറവിൽ ദുബായ് ആർടിഎ

November 24, 2022
News

കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും അഴിച്ചുപണി? മോദിയുടെ വസതിയിൽ രാത്രി വൈകിയും യോഗം

June 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?