EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്രിട്ടന്‍ ഇനി ഇന്ത്യക്കാരൻ ഭരിക്കുമോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ബ്രിട്ടന്‍ ഇനി ഇന്ത്യക്കാരൻ ഭരിക്കുമോ?
Editoreal PlusNews

ബ്രിട്ടന്‍ ഇനി ഇന്ത്യക്കാരൻ ഭരിക്കുമോ?

News Desk
Last updated: October 21, 2022 9:00 AM
News Desk
Published: October 21, 2022
Share

വർഷങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടനെ ഇനി ഒരു ഇന്ത്യക്കാരൻ ഭരിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം. ബ്രീട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഇന്നലെ രാജിവെച്ചതോടെയാണ് ഇന്ത്യൻ വംശജനായ റിഷി സുനകിന്റെ പേര് ഉയർന്ന് വന്നത്. പുതിയ പ്രധാനമന്ത്രി അടുത്ത വെള്ളിയാഴ്ച്ച അധികാരമേൽക്കാനിരിക്കെ റിഷി സുനകിന്റെ പേരും സാധ്യതാ പട്ടികയിൽ മുന്നിൽ തന്നെയുണ്ട്.

മുൻ മന്ത്രി പെന്നി മോഡന്റ് റിഷി സുനകിന് എതിരാളിയായേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. നിലവിൽ റിഷി സുനകും പെന്നി മോർഡൗൻഡും ആണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിട്ടുള്ളത്. 100 എംപിമാരുടെ പിന്തുണയുളളവർക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുളളത്. തിങ്കളാഴ്ച ഉച്ചവരെയാണ് നോമിനേഷൻ സമർപ്പിക്കാനുളള സമയം.

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സമയത്ത് നടന്ന ഹിത പരിശോധനയില്‍ റിഷി സുനക് മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, അന്തിമ ഫലം ലിസ് ട്രസ്സിന് അനുകൂലമായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45-ാം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസിൻറെ രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി.

മുന്‍ ചാന്‍സലര്‍ കൂടിയായ റിഷി സുനകിന് നിലവില്‍ 13 പേരുടെ പിന്തുണയുണ്ട്. ഈയടുത്ത് നടന്ന കണ്‍സര്‍വേറ്റീവ് നേതൃ തിരഞ്ഞെടുപ്പില്‍ പെന്നിക്ക് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് വന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42കാരനായ റിഷി സുനക്.

 

When Rishi Sunak told everybody about the pitfalls of UK Prime Minister Liz Truss’ plans?#LizTruss #RishiSunakpic.twitter.com/I19ObwOXGd

— ɅMɅN DUВΞY (@imAmanDubey) October 20, 2022

TAGGED:BritainRishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രണ്ട് ദിവസത്തിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയരാം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

April 22, 2023
News

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

December 19, 2024
News

ഹൃദയാഘാതത്തെ തുട‍‍ർന്ന് മൂന്ന് പ്രവാസി മലയാളികൾ മരണപ്പെട്ടു

July 6, 2023
News

ദാവൂദ് ഇബ്രാഹിമിനെ കണ്ടുപിടിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം

September 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?