EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ നിരക്ക് വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ നിരക്ക് വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്
News

വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ നിരക്ക് വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്

News Desk
Last updated: October 20, 2022 10:20 AM
News Desk
Published: October 20, 2022
Share

അബുദാബി: വളർത്തു മൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകാനുള്ള ടിക്കറ്റ് നിരക്കു വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്. 200ൽനിന്ന് 1500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) ഉയർത്തിയത്. ഈ മാസം 15ന് മുൻപ് വരെ ബുക്ക് ചെയ്ത് ടിക്കറ്റുകളെ ഇത് ബാധിക്കില്ല. 2021 നവംബർ മുതലാണ് വളർത്തു മൃഗങ്ങളെ യാത്രക്കാർക്കൊപ്പം കൂട്ടാനുള്ള അനുമതി നൽകിയത്.

വളർത്തുമൃഗങ്ങളെ കൊണ്ടുപോകുമ്പോൾ യാത്രക്കാർ എന്തൊക്കെ ശ്രദ്ധിക്കണം?

സീറ്റ് ബുക്ക് ചെയ്യണം

ചെറിയ ഇനത്തിൽപ്പെട്ട നായ, പൂച്ച എന്നിവയെ കൊണ്ടുപോകാനാണ് അനുമതിയുള്ളത്. ഇവയ്ക്ക് വേണ്ടി ഒരു ടിക്കറ്റ് ബുക്ക് ചെയ്യണം. ക്രേറ്റിലോ അല്ലാതെയോ സീറ്റിനടിയിൽ വെയ്ക്കാൻ അനുവാദമില്ല.

അനുമതിയില്ലാത്ത സ്ഥലങ്ങൾ

തിരുവനന്തപുരം, അഹമ്മദാബാദ്, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ലണ്ടൻ, ഓസ്ട്രേലിയ, ചൈന, മാഞ്ചസ്റ്റർ, യുഎസ് എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുവാദമില്ല.

അനുമതിയില്ലാത്ത ഇനങ്ങൾ

അപകടകാരികളായ പിറ്റ് ബുൾ, മാസ്റ്റിഫ് എന്നീ നായ്ക്കളെ വിമാനത്തിൽ അനുവദിക്കില്ല

മറ്റു നിബന്ധനകൾ

– പുറപ്പെടുന്നതും എത്തുന്നതുമായ രാജ്യത്തെ നിയമങ്ങൾ പാലിച്ചിരിക്കണം

– യാത്രയ്ക്കിടയിൽ നൽകാൻ മരുന്ന് ഉണ്ടെങ്കിൽ കയ്യിൽ കരുതണം.

– ഡ്രൈ ആയ ഭക്ഷണം അടച്ചുറപ്പുള്ള പാത്രത്തിൽ വേണം.

– യാത്രയിലുടനീളം വളർത്തുമൃഗം കൂട്ടിൽ തന്നെ ആയിരിക്കണം.

– കുറഞ്ഞത് 16 ആഴ്ച പ്രായമുണ്ടാകണം.

– 3 വശങ്ങളിലും വായു സഞ്ചാരമുള്ള, ചോർച്ചയില്ലാത്ത, അടച്ചുറപ്പുള്ള കൂടായിരിക്കണം.

– മൃഗത്തിൻ്റെ പേര്, ഇനം, ജനന തീയതി, മൈക്രോ ചിപ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്സീൻ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ ഉണ്ടായിരിക്കണം.

– യാത്രയ്ക്ക് 10 ദിവസത്തിനകം മൃഗ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ് ടു ട്രാവൽ സർട്ടിഫിക്കറ്റ് വേണം.

TAGGED:Etihad AirwaysPets
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

June 29, 2024
News

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായവുമായി ഷാർജ ഭരണാധികാരി

August 9, 2022
News

റമദാനിലെ ഇരുപത്തിയേഴാം രാവിൽ ഷെയ്ഖ് സായിദ് ​ഗ്രാൻഡ് മോസ്കിൽ ഒത്തുകൂടിയത് 60,000-ത്തിലേറെ വിശ്വാസികൾ

April 19, 2023
News

ശരീരത്തില്‍ രക്തം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?