EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്
EntertainmentNews

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്

News Desk
Last updated: October 17, 2022 9:43 AM
News Desk
Published: October 17, 2022
Share

നിരവധി മലയാള സിനിമകളിലും സീരിയലുകളിലും ഹാസ്യതാരമായി അഭിനയിച്ച മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയുടെ ഭാഗമാവുന്നു. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ് ചിത്രത്തിന്‍റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത്. അതേസമയം നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു നിൽക്കവേയാണ് മോളി കണ്ണമാലിയെ തേടി ഈ അവസരമെത്തുന്നത്.

ടുമോറോ’ എന്ന് പേരിട്ടിരിക്കുന്ന ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രമാണിത്. ചിത്രത്തില്‍ രാജ്യാന്തര താരങ്ങളായിരിക്കും അഭിനയിക്കുക. ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ വച്ച് ഇന്നലെ രാവിലെ നടന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവാണ് ചിത്രീകരണം ഉദ്ഘാടനം ചെയ്‍തത്. സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു പൂജയിലെ മുഖ്യാതിഥി.

ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാര്‍ സ്വിച്ചോണ്‍ കർമ്മം നിര്‍വ്വഹിച്ചു. സെൻസർ ബോർഡ് അംഗവും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപ പ്രകാശനവും നടത്തി. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയ മറ്റ് താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോംഗ് എന്നിവരാണ് മേക്കപ്പ് നിർവഹിക്കുന്നത്. അനീറ്റയാണ് വസ്ത്രാലങ്കാരം. സംഗീതം മൈക്കിള്‍ മാത്സണ്‍. കലാ സംവിധാനം നിർവഹിക്കുന്നത് ലിന്‍സണ്‍ റാഫേലാണ്. എഡിറ്റിംഗ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി ലാസര്‍. പി ആർ ഒ മഞ്ജു ഗോപിനാഥ്.

TAGGED:English cinemaMolly Kannamali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘പൊളിറ്റിക്കല്‍ കറക്ടനസ് സിനിമയിലും സമൂഹത്തിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടണ്ട്’; കമല്‍

January 14, 2024
News

യുഎഇയിൽ 822 പുതിയ കോവിഡ് കേസുകൾ കൂടി

August 14, 2022
News

അഭിഭാഷകയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

September 19, 2022
News

അബദ്ധത്തില്‍ വെടിയേറ്റതല്ല; വൈരാഗ്യം മൂലം വെടിവെച്ചു കൊലപ്പെടുത്തി; ഗൃഹനാഥന്റെ മരണത്തില്‍ പൊലീസ്

August 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?