EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അക്ഷരനഗരിയാകാൻ ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 2 മുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അക്ഷരനഗരിയാകാൻ ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 2 മുതൽ
DiasporaNews

അക്ഷരനഗരിയാകാൻ ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 2 മുതൽ

News Desk
Last updated: October 14, 2022 5:26 AM
News Desk
Published: October 14, 2022
Share

ഷാർജ അക്ഷരോത്സവ ലഹരിയിലേക്ക് ചേക്കേറാൻ ഇനി ഏതാനും ദിവസത്തെ കാത്തിരിപ്പ് മാത്രം. 2022 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ. വാക്കുകൾ വ്യാപിക്കട്ടെ എന്നതാണ് ഇത്തവണത്തെ പുസ്തകോൽസവത്തിൻ്റെ പ്രമേയം. ഇത്തവണത്തെ അതിഥി രാജ്യം ഇറ്റലിയാണ്. പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

നവംബര്‍ 2 മുതൽ 13 വരെയാണ് ഈ വർഷത്തെ പുസ്തകോൽസവം നടക്കുന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ലോക പ്രശസ്ത എഴുത്തുകാര്‍ ഇത്തവണയും ഷാർജയിലെത്തും. പ്രമുഖ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വായനക്കാരുമായുള്ള സംവാദവും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻ്റെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നാണ്. പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങൾ ഇത്തവണ വായനക്കാരിലേക്കെത്തും. ഇന്ത്യയടക്കം 95 രാജ്യങ്ങളിൽ നിന്ന് 2,213 പ്രസാധകരാണ് മേളയുടെ ഭാഗമാകുക.

2022 ബുക്കർ പ്രൈസ് സ്വന്തമാക്കിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരും മേളയിൽ അണിനിരക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇത്തവണയും ഷാർജ പുസ്തകോൽസവത്തിൽ മാറ്റുരക്കും. കലാ സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍, നാടകം, സംഗീത പരിപാടി ഉൾപ്പടെ 12 ദിവസമാണ് മേളയുണ്ടായിരിക്കുക. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളും കുറഞ്ഞതിനാൽ ഇത്തവണ പുസ്തകോൽസവത്തിലേക്ക് പുസ്തകപ്രേമികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.

TAGGED:sharjahsharjah international book fair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എസ്എഫ്‌ഐ വിരുദ്ധ ക്യാംപയിനുമായി വന്നാല്‍ ഇനിയും കേസെടുക്കും; മാധ്യമത്തിന്റെ പേര് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്ന് എം. വി ഗോവിന്ദന്‍

June 11, 2023
Editoreal PlusNews

ഗവർണർ-മുഖ്യമന്ത്രി പോര് മുറുകി; ഗവർണറുടെ നിർണായക വെളിപ്പെടുത്തലുകൾ

September 19, 2022
News

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

June 20, 2024
Editoreal PlusNews

സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ യാത്രയായി

October 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?