EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സർക്കാർ ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ പദ്ധതിയുമായി യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സർക്കാർ ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ പദ്ധതിയുമായി യുഎഇ
News

സർക്കാർ ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ പദ്ധതിയുമായി യുഎഇ

News Desk
Last updated: October 12, 2022 8:48 AM
News Desk
Published: October 12, 2022
Share

ആധുനിക സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം സർക്കാർ ജീവനക്കാരിൽ വർധിപ്പിക്കുന്നതിനായി പദ്ധതിയുമായി യുഎഇ. ദുബായ് ഫ്യൂച്ചർ ഫോറത്തിൽ വച്ച് ഗവൺമെന്റൽ ഡെവലപ്‌മെന്റ് ആൻഡ് ഫ്യൂച്ചർ സഹമന്ത്രി ഒഹൂദ് അൽ റൗമിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ നയരൂപകർത്താക്കൾ മുതൽ നിയമസഭാ സാമാജികർ വരെയുള്ള മുഴുവൻ ഗവൺമെന്റിന്റെയും വൈദഗ്ധ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ഇതുവഴി പുതിയ സാങ്കേതികവിദ്യ മനസ്സിലാക്കാൻ കഴിയുമെന്നും ഒഹൂദ് അൽ റൗമി പറഞ്ഞു.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്തിന് വേണ്ടി പൊതുമേഖലാ ജീവനക്കാർ തയ്യാറെടുക്കേണ്ടതുണ്ട്. അതിരുകളില്ലാത്ത ഡിജിറ്റൽ ലോകത്ത് വെല്ലുവിളികൾ തരണം ചെയ്യാൻ എല്ലാവരും സജ്ജരായിരിക്കണം. വൻകിട ടെക്‌നോളജി കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരെ ആവശ്യമായ വൈദഗ്ധ്യത്തോടെ സജ്ജമാക്കാൻ സർക്കാരുകളെ സഹായിക്കുന്നതിൽ ഉത്തരവാദിത്തമുണ്ടെന്നും ഇതിന് “സഹകരണ ടീം പ്രയത്നം” ആവശ്യമാണ്, അതുവഴി സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലികൾ ശരിയായി ചെയ്യാൻ കഴിയുമെന്നും അൽ റൗമി പറഞ്ഞു.

2023 ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ എമിറേറ്റ്സ് ഒരു പുതിയ ഫോറം സംഘടിപ്പിക്കും. ഭരണത്തെയും സാങ്കേതിക വിപ്ലവത്തെയും കുറിച്ചുള്ള ആശയങ്ങൾ കൈമാറാൻ ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളെയും ബിസിനസ് എക്സിക്യൂട്ടീവുകളെയും വാർഷിക പരിപാടി ഒരുമിച്ച് കൊണ്ടുവരും. ആഗോള സഹകരണത്തിനുള്ള അവസരമാണ് ഈ ഉച്ചകോടി നൽകുന്നതെന്നും അൽ റൗമി പറഞ്ഞു.

TAGGED:government workforcetech skills
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു

January 22, 2023
EntertainmentNews

70-ാമത് ദേശീയ ചലച്ചിത്ര അവാർഡ്;മികച്ച ചിത്രം ആട്ടം, നടൻ റിഷഭ് ഷെട്ടി,നടി നിത്യാ മേനോൻ,മാനസി പരേഖ്

August 16, 2024
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024
News

ഖത്തറിൽ വാഹനങ്ങളിൽ നിന്ന് സ്റ്റിക്കറുകൾ നീക്കം ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

December 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?