EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല
News

നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല

News Desk
Last updated: October 12, 2022 5:05 AM
News Desk
Published: October 12, 2022
Share

ഇലന്തൂരില്‍ നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ ഭക്ഷിച്ചതായി വെളിപ്പെടുത്തല്‍. സിദ്ധന്‍റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് മൊഴി നൽകി. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം കഴിച്ചതെന്നും ലൈല പൊലീസിനോട് പറഞ്ഞു. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.

നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

TAGGED:ate fleshHuman sacrifice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കരിപ്പൂര്‍ വിമാനത്താവളത്തിൽ ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടച്ചിടും

January 12, 2023
News

ആ വീഡിയോ എ.ഐ വഴി നിര്‍മിച്ചത്, ഡീപ് ഫേക്കുകള്‍ രാജ്യത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

November 17, 2023
News

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിൽ

June 18, 2023
News

നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ – ഐനിലെ പ്രവാസി

June 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?