EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലാല യുസുഫ്സായി പാകിസ്ഥാനിലെത്തി; സന്ദർശനം താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലാല യുസുഫ്സായി പാകിസ്ഥാനിലെത്തി; സന്ദർശനം താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം
News

മലാല യുസുഫ്സായി പാകിസ്ഥാനിലെത്തി; സന്ദർശനം താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം

News Desk
Last updated: October 11, 2022 11:22 AM
News Desk
Published: October 11, 2022
Share

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മലാല യുസുഫ് സായി ജന്മനാടായ പാകിസ്ഥാനിലെത്തി. താലിബാൻ വധശ്രമത്തിന് 10 വർഷം പിന്നിടുന്ന വേളയിലാണ് മലാലയുടെ സന്ദർശനം. വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിക്കാനാണ് മലാല പാകിസ്ഥാനിലെത്തിയത്. കറാച്ചിയിലെ ചില പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

ദുരിതബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായം തേടാനുമാണ് മലാല പാകിസ്ഥാൻ സന്ദർശിച്ചതെന്ന് മലാല ഫണ്ട്‌ എന്ന സംഘടന അറിയിച്ചു. അതേസമയം 2800 കോടി ഡോളറിന്റെ നഷ്ടമാണ് വെള്ളപ്പൊക്കത്തിൽ പാകിസ്ഥാന് ഉണ്ടായിട്ടുള്ള നഷ്ട്ടത്തിന്റെ കണക്ക്. രാജ്യത്തെ മൂന്നിലൊന്ന് പ്രദേശങ്ങൾ വെള്ളത്തിലാവുകയും 80 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾ കഠിനമായ ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിനിടയിലാണ് താലിബാൻ മലാലയ്ക്ക് നേരെ വെടിയുതിർത്തത്. 15 വയസ്സിൽ തലയ്ക്ക് വെടിയേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് അവിടെ പഠനം പൂർത്തിയാക്കിയ മലാലയ്ക്ക് ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവച്ചതിന്റെ പേരിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

TAGGED:Malala YousafzaiPakistan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ചൈനയിൽ ലംഗ്യ വൈറസ് പടരുന്നു; 35 പേർക്ക് രോഗബാധ

August 10, 2022
News

താനൂര്‍ ബോട്ട് ദുരന്തം; അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

June 13, 2023
News

സൗദിയിൽ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച പ്രവാസി അറസ്റ്റിൽ

August 12, 2022
News

‘ആരും ഇല്ലാണ്ടായ പോലെ, ഇതുപോലൊരാള്‍ ഇനി ഉണ്ടാവില്ല’; വാക്കുകള്‍ ഇടറി, കണ്ണുനിറഞ്ഞ് ഷാഫി പറമ്പില്‍

July 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?