EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ബിജെപിയിൽ വെട്ടിനിരത്തൽ; സന്ദീപ് വാര്യർക്ക് പിന്തുണയുമായി ഒരു വിഭാ​ഗം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Editoreal Plus > ബിജെപിയിൽ വെട്ടിനിരത്തൽ; സന്ദീപ് വാര്യർക്ക് പിന്തുണയുമായി ഒരു വിഭാ​ഗം
Editoreal PlusNews

ബിജെപിയിൽ വെട്ടിനിരത്തൽ; സന്ദീപ് വാര്യർക്ക് പിന്തുണയുമായി ഒരു വിഭാ​ഗം

News Desk
Last updated: October 11, 2022 6:14 AM
News Desk
Published: October 11, 2022
Share

ബിജെപി കേരളഘടകത്തിൽ സന്ദീപ് വാര്യർ വിഷയം ചർച്ചയാവുന്നു. സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടിയില്‍ ബിജെപിയിലെ ചില നേതാക്കൾ അതൃപ്തി അറിയിച്ച് രം​ഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയാവുന്നത്. ബിജെപി വക്താവ് എന്ന നിലയിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കികൊണ്ട് ചാനൽചർച്ചകളിൽ സജീവമായിരുന്നു സന്ദീപ്. ഇന്നലെ കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യറെ വക്താവ് സ്ഥാനത്ത് നിന്നും നീക്കിയത്.

അതൃപ്തികൾ പരസ്യമാക്കി എം ടി രമേശ് ഉൾപ്പെടെയുള്ള നേതാക്കൾ രം​ഗത്തെത്തിയതോടെ ബിജെപിയിൽ പ്രതിസന്ധി ആരംഭിച്ചു. നീതികേടുകള്‍ക്ക് മുന്നില്‍ നിശബ്ദരാകുന്നത് നിസസാഹയതയല്ലെന്ന് സന്ദീപിനെ പിന്തുണച്ച് എം ടി രമേശ് പോസ്റ്റില്‍ വ്യക്തമാക്കി. നിശബ്ദത വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പാകാമെന്നും പറയുന്നുണ്ട്. നിരവധി പേരാണ് എം ടി രമേശിന്റെ പോസ്റ്റിന് താഴെ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി എത്തിയത്.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നടപടിയോട് വൻ എതിർപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ അണികൾ ഉയർത്തുന്നത്. ബിജെപിയില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനം മാത്രമാണെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഉയരുന്നത്. നേതൃത്വം രാജിവെക്കണം, ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറ്റി നിര്‍ത്താന്‍ ആണെങ്കില്‍ ആദ്യം മാറ്റി നിര്‍ത്തേണ്ടവര്‍ ഇന്നും സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട് എന്നതോര്‍ക്കണം എന്നതുള്‍പ്പടെയാണ് അണികള്‍ പറയുന്നത്.

പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പേരിലാണ് നടപടി. കെ സുരേന്ദ്രന്‍ എതിര്‍ പക്ഷക്കാരെ വെട്ടിനിരത്തുകയാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം പുറത്ത് വരുന്നത്.

TAGGED:Sandeep Warrier
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Girish Kumar says:
    October 12, 2022 at 3:03 AM

    Sandeep warrior is a great person for bjp. Nobody will support surendran for the present decision. I will give full support to Sandeep warrior.

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

August 31, 2023
News

സൗദിയിൽ ഒരാഴ്ചക്കിടെ എണ്ണായിരം വിദേശികളെ നാടുകടത്തി

October 9, 2022
News

പ്രിന്റഡ് ലൈസൻസും RC ബുക്കും നിർത്തുന്നു;രേഖകൾ ഡൗൺലോഡ് ചെയ്യണം

October 1, 2024
News

‘ദ കേരള സ്റ്റോറി’ റദ്ദ് ചെയ്ത പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ

May 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?