EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ പീഡനക്കേസിലും പ്രതി: സർവീസിൽ നിന്ന് സസ്പെൻഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ പീഡനക്കേസിലും പ്രതി: സർവീസിൽ നിന്ന് സസ്പെൻഷൻ
News

മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ പീഡനക്കേസിലും പ്രതി: സർവീസിൽ നിന്ന് സസ്പെൻഷൻ

News Desk
Last updated: October 5, 2022 1:29 PM
News Desk
Published: October 5, 2022
Share

കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ സസ്പെൻഷനിലായ പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതിയെന്ന് വിവരം. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബ് 2019ല്‍ മുണ്ടക്കയം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലെ പ്രതിയായാണ്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിൻ്റെ പേരിലും ഷിഹാബിനെതിരെ കേസുണ്ട്.

കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷിഹാബിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതോടെ ഷിഹാബിനെതിരെ മുൻപ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവന്നു. മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ ഷിഹാബിനെ സര്‍വീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്. കടയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി, പെട്ടികളിലിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. പത്തുകിലോയോളം മാമ്പഴം മോഷണം പോയെന്നായിരുന്നു പരാതി. ഷിഹാബ് തൻ്റെ സ്‌കൂട്ടറിൻ്റെ സീറ്റിനടിയിലേക്ക് മാമ്പഴം വയ്ക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളിലെ സ്‌കൂട്ടറിൻ്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പോലീസുകാരനാണെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ ഷിഹാബ് ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നത്.

TAGGED:mangoespolice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘മനഃപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമം’; ഇലക്ട്രിക് ബസില്‍ ഇനി ഒന്നും പറയാനില്ലെന്ന് കെ ബി ഗണേഷ് കുമാര്‍

January 23, 2024
News

സ്നേഹ കേരളം: പ്രവാസത്തിൻ്റെ കരുതൽ ജനകീയ കാമ്പയിനുമായി ഐ സി എഫ്

February 18, 2023
News

യുഎഇയിൽ 402 പുതിയ കോവിഡ് കേസുകൾ കൂടി

September 14, 2022
News

സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപ്പെട്ടു: ഒരു മരണം, 30 യാത്രക്കാർക്ക് പരിക്ക്

May 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?