EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി നഴ്സുമാർക്ക് പുരസ്കാരവുമായി ഓസ്ട്രേലിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലയാളി നഴ്സുമാർക്ക് പുരസ്കാരവുമായി ഓസ്ട്രേലിയ
News

മലയാളി നഴ്സുമാർക്ക് പുരസ്കാരവുമായി ഓസ്ട്രേലിയ

News Desk
Last updated: October 1, 2022 8:28 AM
News Desk
Published: October 1, 2022
Share

കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 മലയാളി നഴ്സുമാർക്ക് ലീഡർഷിപ്പ് പുരസ്കാരം നൽകുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ എച്ച് എൻ എ യുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25 പേർക്ക് ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരം.

ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക. സ്വന്തം ജീവനും കുടുംബവും വകവയ്ക്കാതെ രാപകൽ പണിയെടുത്ത നഴ്സുമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡ് വിതരണമെന്ന് ഐ എച്ച് എൻ എ സി.ഇ.ഒ ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 ന് വിറ്റിൽസീ മലയാളി അസോസിയേഷൻ പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കും. ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരായിരിക്കും തിരഞ്ഞെടുത്ത നഴ്‌സുമാർക്ക് അവാർഡുകൾ നൽകുക. ശേഷം, ഡിസംബർ അവസാനവാരം കേരളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആയിരിക്കും ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകുക. ഒരു ലക്ഷം രൂപയും ഫ്ളോറൻസ് നൈറ്റിoഗിൾ ശില്പവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ട വിധം

https://ihna.edu.au/ihna-global-covid-nursing-award എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയോ ആവാം. പ്രത്യേക ജൂറിയായിരിക്കും ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ തിരഞ്ഞെടുക്കുക. ഇവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരി​ഗണിക്കും.

TAGGED:Australia awardedMalayali nurses
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കര്‍ണാടകയിലുണ്ടായ പരാജയത്തെ ഒളിപ്പിക്കാനുള്ള തന്ത്രം; 2000 രൂപ പിന്‍വലിക്കുന്നതില്‍ എം.കെ സ്റ്റാലിന്‍

May 20, 2023
News

ഗോൾഡൻ ചാൻസ്: ഡ്രൈവിംഗ് ക്ലാസ്സിന് പോകാതെ യുഎഇ ലൈസൻസ് പരീക്ഷയെഴുതാം

April 30, 2023
News

രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യം’;താൻ നിരപരാധിയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ്

April 29, 2023
News

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസും ചുമത്തി

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?