EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിസ്മയങ്ങളുടെ ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിസ്മയങ്ങളുടെ ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു
News

വിസ്മയങ്ങളുടെ ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു

News Desk
Last updated: September 30, 2022 11:23 AM
News Desk
Published: September 30, 2022
Share

വിസ്മയങ്ങൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായ് എക്സ്പോ സിറ്റി നാളെ മുതൽ വീണ്ടും തുറക്കുന്നു. എന്നാൽ സുസ്ഥിരത പ്രമേയമാക്കിയ ടെറയും യു എ ഈ ചരിത്രം പറയുന്ന ആലിഫും നേരത്തേ തന്നെ തുറന്നിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളെ വാസ്തു വിദ്യകൾക്കൊണ്ടും കാഴ്ചകൾ കൊണ്ടും അതിശയിപ്പിച്ച എക്സ്പോ ഇനി എന്നും കാണാം.

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ് ടെറ മുന്നോട്ട് വയ്ക്കുന്ന ആശയം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിലനിൽപ്പിന് ഭൂമിയുടെ ഓരോ സൂക്ഷ്മാണുവും വിലപ്പെട്ടതാണെന്ന് ടെറ വ്യക്തമാക്കുന്നു. അതേസമയം യു എ ഇ യുടെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ആലിഫ്. അറബ് നാടിന്റെ പൗരാണികതയിൽ നിന്ന് ഭൂമികയിലേക്കുള്ള കൂടുമാറ്റമാണിത്. അതേസമയം എക്സ്പോയുടെ 80 ശതമാനവും അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ കാണികളും സംരംഭകരും എത്തുമെന്നാണ് വിലയിരുത്തുന്നത്.

സൽ റിയൽ വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ, സ്ത്രീകളുടെയും കുട്ടികളുടെയും പവലിയൻ, വിഷൻ പവലിയൻ,എന്നിവ വൈകാതെ തുറക്കും. അതേസമയം ഓപ്പർച്യുണിറ്റി പവലിയൻ എക്സ്പോ മ്യുസിയമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ നിലനിർത്തും. കൂടാതെ ദുബായ് മെട്രോയിലൂടെ എത്തിച്ചേരാവുന്ന എക്സ്പോയെ തുറമുഖവുമായും മറ്റ് രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

TAGGED:Dubai Expo City
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എനിക്കായി നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയ നേതാവ്; ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തെടുത്ത് മഅ്ദനി

July 18, 2023
News

സുധാകരനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി; ഡി.വൈ.എസ്.പിക്കെതിരെ മോന്‍സണ്‍ മാവുങ്കല്‍ 

June 19, 2023
News

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം;പൂർണരൂപം SITക്ക് കൈമാറണം

September 10, 2024
News

ഇ​ന്ത്യ​ൻ നി​ർ​മി​ത സ്റ്റീ​ഡ് ചെ​യി​ൻ​ലെ​സ് സൈ​ക്കി​ൾ ഇ​നി ബ​ഹ്റൈ​നി​ലും

December 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?