EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 
EntertainmentNews

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 

News Desk
Last updated: September 30, 2022 6:30 AM
News Desk
Published: September 30, 2022
Share

68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര വിതരണവും ഇന്ന് നടക്കും. വിജ്ഞാൻ ഭവനിൽ വൈകുന്നേരം അഞ്ചു മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അതേസമയം ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്.

രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടി ആശാ പരേഖിനാണ്. സൂര്യയും അജയ് ദേവ്ഗണുമാണ് മികച്ച നടൻമാർ. സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണ് സൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്‌കാരം നേടി. അതേസമയം സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബലമുരളി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സൂരറൈ പോട്ര് ആണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ഇത്തവണ 8 പുരസ്കാരങ്ങളാണ് മലയാളത്തിന് . ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്കാരങ്ങൾ. മികച്ച മലയാള സിനിമയായി സെന്ന ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുക്കപ്പെട്ടു. സെപ്ഷ്യൽ ജൂറി പുരസ്‌കാരം നേടി ‘വാങ്ക്’ എന്ന മലയാള സിനിമയും ശ്രദ്ധ നേടി. ‘ശബ്‍ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്‍ണനും (എംടി: അനുഭവങ്ങളുടെ പുസ്‍തകം) തെരഞ്ഞെടുക്കപ്പെട്ടു.

TAGGED:National Film Award
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അസഫാക് കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നു, പീഡനം സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

July 29, 2023
News

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

October 5, 2022
News

മുട്ടില്‍ മരം മുറികേസ്; അഗസറ്റിന്‍ സഹോദരങ്ങള്‍ അടക്കം കേസിലുള്‍പ്പെട്ടവര്‍ 8 കോടി പിഴയടക്കാന്‍ റവന്യു നോട്ടീസ്

September 28, 2023
News

മാർച്ച്‌ 15 ന് ആദ്യ ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ യുഎൻ 

March 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?