EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഭക്ഷ്യവില 20% കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഭക്ഷ്യവില 20% കുറയും
News

യുഎഇയിൽ ഭക്ഷ്യവില 20% കുറയും

News Desk
Last updated: September 26, 2022 9:23 AM
News Desk
Published: September 26, 2022
Share

യുഎഇയിൽ ഭക്ഷ്യസാധനങ്ങളുടെ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് നിരക്ക് കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ എമിറാത്തി ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെയാണ് ഈ മാറ്റം. ഈ രണ്ട് ഘടകങ്ങളുടെയും ഫലമായി സമീപഭാവിയിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയുമെന്നാണ് ചില്ലറ വ്യാപാരികൾ കണക്കാക്കുന്നത്.

മിക്ക ഭക്ഷണ ഇനങ്ങളുടെയും മറ്റ് സാധനങ്ങളുടെയും നിരക്ക് ഇപ്പോൾ 20 അടി കണ്ടെയ്‌നറിന് 375 ഡോളറായി കുറഞ്ഞു. കണ്ടെയ്‌നറുകളുടെ ലഭ്യത കാരണം ഇത് $100-$150 ആയി ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ ഭക്ഷ്യ ഇറക്കുമതി ചെലവും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പ്രമുഖ വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ച, ഇന്ത്യൻ രൂപയ്ക്കും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം സർവകാല റെക്കോഡിലെത്തി. ഇന്ത്യൻ കറൻസി 22.21 എന്ന റെക്കോർഡ് താഴ്ചയിൽ എത്തിയപ്പോൾ യുകെ പൗണ്ട് എമിറാത്തി ദിർഹത്തിനെതിരെ 3.85 ആയി കുറഞ്ഞു. പാകിസ്ഥാൻ രൂപയും തിങ്കളാഴ്ച എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും യുഎഇയുടെ ഭക്ഷ്യ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകൾ ആയതിനാൽ ഈ രണ്ട് ഘടകങ്ങൾ യുഎഇയിലെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും. ഇരു രാജ്യങ്ങളും അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, പച്ചക്കറികൾ, മറ്റ് നിരവധി ഭക്ഷ്യവസ്തുക്കളുടെയും പ്രധാന ഉറവിടങ്ങളാണ്. ഈ രണ്ട് ഘടകങ്ങളും പ്രാബല്യത്തിൽ വരുന്നതോടെ ഭക്ഷണങ്ങളുടെയും മറ്റ് ഉപഭോക്തൃ വസ്തുക്കളുടെയും വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ പ്രമുഖർ വിലയിരുത്തുന്നത്.

TAGGED:food PriceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

​പലസ്തീൻ ജനതയ്ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കണം: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

November 11, 2023
NewsSports

ഇത് പുതുചരിത്രം! കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധുവിന് സ്വർണം

August 8, 2022
News

രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും: ഉപതെരഞ്ഞെടുപ്പിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

March 25, 2023
News

റമദാൻ മാസത്തിന് മുന്നോടിയായി പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരികൾ

March 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?