EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റഷ്യ – യുക്രൈൻ യുദ്ധം : മോദിയും മാർപ്പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റഷ്യ – യുക്രൈൻ യുദ്ധം : മോദിയും മാർപ്പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ
News

റഷ്യ – യുക്രൈൻ യുദ്ധം : മോദിയും മാർപ്പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ

News Desk
Last updated: September 23, 2022 12:53 PM
News Desk
Published: September 23, 2022
Share

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം നിർത്തലാക്കാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ അഭിപ്രായപ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസും മോദിയും മാർപാപ്പയുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ മെക്സിക്കോ ഐക്യരാഷ്ട്രസഭയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുക്രൈയിനുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ യു എന്‍ സുരക്ഷാ കൗണ്‍സിലിൽ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മെക്സിക്കോയുടെ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കാസൗബണ്‍ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ഉസ്ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ്റെ 22-ാമത് യോഗത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മെക്‌സിക്കോ ഈ ആവശ്യം ഉന്നയിച്ചത്.

ഇന്നത്തെ യുഗം യുദ്ധത്തിൻ്റേതല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യലോകവും സ്വാഗതം ചെയ്തു. അതേസമയം സമാധാനം കൈവരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഏറ്റവും മികച്ച ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് കാസൗബണ്‍ അഭിപ്രായപ്പെട്ടു.

യുഎന്‍ സെക്രട്ടറി ജനറലിൻ്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കും കമ്മിറ്റിക്കും വിപുലമായ പിന്തുണ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അതിന് വേണ്ടി അനുയോജ്യമായ കൂടിയാലോചനകൾ മെക്‌സിക്കന്‍ പ്രതിനിധികള്‍ തുടരുമെന്ന ഉറപ്പും കാസൗബോണ്‍ നൽകി. യു എന്‍ അംഗരാജ്യങ്ങളുടെ പിന്തുണയോടെ അവയുടെ രൂപീകരണം മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

TAGGED:MexicoUkraine-Russia war
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു

November 18, 2022
News

‘പശുക്കള്‍ ചത്ത സങ്കടം എനിക്ക് മനസിലാകും’; കുട്ടികര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്ത് ജയറാം

January 2, 2024
News

ആരേയും കാണേണ്ടെന്ന് രാഹുൽ: ജയിലിലെത്തിയ സന്ദർശകർ തിരിച്ചു പോയി

January 12, 2026
News

ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് പേർ മരിച്ചു

December 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?