EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹ്‌റൈൻ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹ്‌റൈൻ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്
News

ബഹ്‌റൈൻ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്

News Desk
Last updated: September 21, 2022 8:57 AM
News Desk
Published: September 21, 2022
Share

ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന പാർലമെന്റ്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്തേണ്ട അവസാന ദിവസം ഇന്ന്. പട്ടിക പരിശോധിച്ച് തങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ടർമാർക്ക് നിർദ്ദേശം നൽകി. നവംബർ 12 നാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിനായി രാജ്യത്ത് വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. വലിയ കെട്ടിടങ്ങളിൽ ചുവപ്പ് നിറത്തിലുള്ള ദീപങ്ങൾ തെളിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിച്ചു. അത് കൂടാതെ ” ഞങ്ങൾ ബഹ്‌റൈനുവേണ്ടി വോട്ട് ചെയ്യുന്നു ” എന്ന മുദ്രാവാക്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊതു നിരത്തുകളിലും ഇതു സംബന്ധിച്ച ബാനറുകൾ കാണാം. വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം.

ബഹ്‌റൈനിൽ സ്വന്തം പേരിൽ സ്വത്തുക്കളുള്ള പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകുന്നുണ്ട്. അതേസമയം ബഹ്‌റൈനിലെ നാലു ശതമാനം പ്രവാസികൾക്ക് മാത്രമേ സ്വത്തവകാശമുള്ളൂ. എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നതിന് വേണ്ടിയാണിതെന്ന് മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കി. അർഹതയുള്ള പ്രവാസികൾ വോട്ടു ചെയ്യാൻ സന്നദ്ധത കാണിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.

TAGGED:Bahrain Electionsvoter list
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പതിനേഴ് ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ രണ്ടാമത്തെ മരണം: ശനിയാഴ്ച ഹർത്താൽ

February 16, 2024
News

വിസ് എയർ അബുദാബി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

September 29, 2022
News

സിദ്ധാർത്ഥൻ്റെ ഹോസ്റ്റലിലുണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും സസ്പെൻഷൻ

March 4, 2024
News

നവകേരള സദസ്സിന് സ്‌കൂള്‍ ബസ് വിട്ടുനല്‍കേണ്ടെന്ന് ഹൈക്കോടതി

November 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?