EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഗെഹ്‌ലോട്ട്, മത്സരിക്കാൻ തരൂരും; വിജ്ഞാപനം നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഗെഹ്‌ലോട്ട്, മത്സരിക്കാൻ തരൂരും; വിജ്ഞാപനം നാളെ
News

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഗെഹ്‌ലോട്ട്, മത്സരിക്കാൻ തരൂരും; വിജ്ഞാപനം നാളെ

News Desk
Last updated: September 21, 2022 4:49 AM
News Desk
Published: September 21, 2022
Share

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കാനിരിക്കെ ഡൽഹിയിൽ നിർണായക നീക്കങ്ങൾ. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ഒഴിയും. ശശി തരൂരും മത്സര രം​ഗത്ത് സജീവമാണ്. ഇതിനിടെ സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കളുമായുള്ള ചർച്ചകളും പുരോ​ഗമിക്കുകയാണ്.

ദേശീയ അധ്യക്ഷ പദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സോണിയ ഗാന്ധി എതിര്‍പ്പറിയിച്ചതിനാലാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഭാരത് ജോഡോ യാത്രയിലായിരുന്ന അശോക് ഗെഹ്‌ലോട്ട് ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടാതെ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ​ഗാന്ധിയേയും എഐസിസി സെക്രട്ടറി കെ സി വേണു​ഗോപാലിനേയും സോണിയ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ശശി തരൂരും അശോക് ഗലോട്ടും കോൺഗ്രസ് അധ്യക്ഷൻ ആകാൻ യോഗ്യരാണെങ്കിലും ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുക. അതേസമയം ശശി തരൂർ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു. നെഹ്റു കുടുംബത്തിന്റെ പിന്തുണ ഉള്ളവരെ ആകും കെ പി സി സി പിന്തുണക്കുകയെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെയാണ് പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. 10 എഐസിസി അംഗങ്ങളുടെ പിന്തുണ ഉള്ള ആര്‍ക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 8 പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്.

രാവിലെ 10 മുതല്‍ നാലു വരെ വോട്ടെടുപ്പ്. ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍ നടക്കുന്നതോടെ പുതിയ അധ്യക്ഷനെ അറിയാം. മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് നടപടികള്‍ നിയന്ത്രിക്കുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGGED:Ashok GehlotShashi Tharoor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യാത്രകൊണ്ട് രക്ഷപ്പെടുമോ കോൺ​ഗ്രസ്?

September 11, 2022
DiasporaNewsUncategorized

യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യ

July 21, 2024
News

‘രാഷ്ട്രപതിയെയും ജനാധിപത്യത്തെയും അപമാനിച്ചു’; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

May 24, 2023
News

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ; എസ് എഫ് ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി

June 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?