EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ സൗദി കിരീടാവകാശി പങ്കെടുക്കില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ സൗദി കിരീടാവകാശി പങ്കെടുക്കില്ല
News

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ സൗദി കിരീടാവകാശി പങ്കെടുക്കില്ല

News Desk
Last updated: September 19, 2022 4:06 AM
News Desk
Published: September 19, 2022
Share

ഇന്ന് നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം അദ്ദേഹത്തിന് പകരമായി സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത് തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ സൗദ് രാജകുമാരനായിരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അന്തരിച്ച ഫഹദ് രാജാവിന്റെ ചെറുമകനാണ് ബിൻ മുഹമ്മദ്‌ അൽ സൗദ്. 2018 മുതല്‍ മന്ത്രിസഭയിലെ അംഗവും നിലവില്‍ സഹമന്ത്രിയുമാണദ്ദേഹം. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി സഖ്യകക്ഷികളുടെ നേതാക്കന്മാരെയെല്ലാം ബ്രിട്ടൺ ക്ഷണിച്ചിരുന്നു.

സൗദി ആഭ്യന്തര വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം സൗദിയെ പ്രതിനിധീകരിച്ചുകൊണ്ട് ബിന്‍ മുഹമ്മദ് അല്‍ സൗദ് പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയിൽ പാശ്ചാത്യരാജ്യങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് ഇതിനെ നോക്കികാണുന്നത് . ഖഷോഗിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അല്‍ സൗദ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മൃതദേഹം കക്ഷണങ്ങളാക്കി നശിപ്പിച്ചു കളയുകയായിരുന്നു. കേസില്‍ 8 പ്രതികള്‍ക്ക് സൗദി പബ്ലിക് പ്രോസിക്യൂഷൻ ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

TAGGED:Queen Elizabeth's funeralSaudi crown prince
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മൈക്ക് ഓപ്പറേറ്റർക്കെതിരെ തട്ടിക്കയറി എം.വി ഗോവിന്ദൻ, വീഡിയോ വൈറൽ

March 6, 2023
News

ദുബായ് : മഹ്സൂസ് നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം

September 18, 2022
News

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ജനുവരി 7 വരെ അപേക്ഷിക്കാം

December 28, 2022
News

പായയ്ക്കടിയിലും കസേരയ്ക്ക് പിന്നിലുമായി പണം; ഗോവിന്ദപുരം ചെക് പോസ്റ്റില്‍ പൊലീസ് പരിശോധന

August 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?