EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡ: ആദ്യമായി ഓണം ആഘോഷിക്കാനൊരുങ്ങി പാർലമെന്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡ: ആദ്യമായി ഓണം ആഘോഷിക്കാനൊരുങ്ങി പാർലമെന്റ്
News

കാനഡ: ആദ്യമായി ഓണം ആഘോഷിക്കാനൊരുങ്ങി പാർലമെന്റ്

News Desk
Last updated: September 15, 2022 1:02 PM
News Desk
Published: September 15, 2022
Share

കാനഡയിലെ പാർലമെന്റിൽ ആദ്യമായി ഓണം ആഘോഷിക്കാനൊരുങ്ങുന്നു. ഒക്ടോബർ അഞ്ചാം തിയതി വൈകുന്നേരം ഒട്ടാവയിലെ പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള സർ ജോൺ എ മക് ഡോണൾഡ് ബിൽഡിങ്ങിൽ ആയിരിക്കും ആഘോഷം നടക്കുക. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കൺസർവേറ്റിവ് പാർട്ടിയുടെ പുതിയ ലീഡറും പ്രതിപക്ഷ നേതാവുമായ പിയറെ പൊലിയേവ് എന്നിവർ പങ്കെടുക്കുമെന്നാണ് സൂചനകൾ.

എം പിമാരായ യാസിർ നഖ്വി, ജെന സഡ്സ്, സെനറ്റർ എസ് ബി ജാഫർ, കാനഡയിലെ മലയാളി സമൂഹത്തിന്റെ മുൻ നിരക്കാരായ ടോം വർഗീസ്, ബിജു ജോർജ്, റാം മതിലകത്ത്, സതീഷ് ഗോപാലൻ, രേഖ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്തോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചർ, ഓണം ഫൗണ്ടേഷൻ ഓഫ് ഒട്ടാവ, മലയാളി അസോസിയേഷൻ ഓഫ് കെബെക്ക് എന്നിവരുടെ സഹകരണവും പരിപാടിയ്ക്കുണ്ട്. ഇനി മുതൽ എല്ലാ വർഷവും കാനഡയിലെ പാർലമെന്റിൽ ഓണം ആഘോഷിക്കാനാണ് സംഘാടകരുടെ തീരുമാനം.

ചെണ്ടമേളത്തിന്റെയും നർത്തകരുടെയും സാന്നിധ്യത്തിൽ വൻ വരവേൽപ്പായിരിക്കും അതിഥികൾക്ക് നൽകുക. മോഹിനിയാട്ടവും തിരുവാതിരയും ഓണപ്പാട്ടുമെല്ലാം കാനഡയിലെ ആദ്യത്തെ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടും. രാഷ്ട്രീയഭേദമന്യേ എല്ലാം പാർലമെന്റ് അംഗങ്ങളും ഒരുമിച്ച് ആഘോഷത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അതേസമയം കാനഡയിലെ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികളും നയതന്ത്ര വിദഗ്ദരും കമ്മ്യൂണിറ്റി നേതാക്കളുമെല്ലാം ആഘോഷത്തിന്റെ ഭാഗമാവും.

ആഘോഷ പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ടിനും റോയൽ ഒട്ടാവ ഹോസ്പിറ്റലിനും കൈമാറുമെന്ന് നടത്തിപ്പുകാർ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ onamatp@gmail.com എന്ന ഇ മെയിൽ അഡ്രസ് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.

TAGGED:Canada Parliamentcelebrate Onam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

നൈജീരിയയിൽ സ്‌കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾക്ക് മരിച്ചു;പരീക്ഷ എഴുതുന്നതിനിടെയാണ് അപകടമുണ്ടായത്

July 14, 2024
News

ആരോപണം തളളി ഉന്നതർ;വീട്ടമ്മയുടെ ബലാത്സം​ഗ പരാതിക്ക് പിന്നിൽ ​ഗൂഢാലോചനയെന്ന് മുൻ എസ് പി സുജിത് ദാസ്

September 6, 2024
News

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്ന്; പാണക്കാട് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍

October 10, 2023
News

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ ദേസി- പാർട്ടി ഗാനം പുറത്ത്

July 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?