EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം വേണം: സുപ്രീംകോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം വേണം: സുപ്രീംകോടതി
News

കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം വേണം: സുപ്രീംകോടതി

News Desk
Last updated: September 9, 2022 11:49 AM
News Desk
Published: September 9, 2022
Share

കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേട്ടു. കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് കോടതി പറഞ്ഞു. ഈ മാസം 28ന് വിഷയത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു.

പേവിഷ ബാധയ്ക്കെതിരായ വാക്സീൻ സ്വീകരിച്ച ശേഷവും നായയുടെ കടിയേറ്റ ആളുകൾ മരിക്കുന്ന അവസ്ഥയും അഭിഭാഷകനായ വി കെ ബിജു കോടതിയെ അറിയിച്ചു. ഈ കാരണത്താൽ തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ശല്യമുണ്ടാക്കുന്ന തെരുവ് നായകളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.

വാദങ്ങൾ വിശദമായി കേട്ട കോടതി അപകടമുണ്ടാക്കുന്ന നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച് പാർപ്പിക്കാൻ സൗകര്യമൊരുക്കിക്കൂടെയെന്ന് ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വിഷയം വിശദമായി പരിശോധിക്കാൻ ഈ മാസം 28ന് ഇടക്കാല ഉത്തരവിറക്കും. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പായി സമർപ്പിക്കണം. വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

TAGGED:Street dogsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

സൗദിയിൽ ഇ-വിസ പ്രാബല്യത്തിൽ; സ്റ്റാമ്പിംഗ് നിർത്തി സ്മാർട്ടായി സൗദി

May 4, 2023
News

മുസ്ലീം സമുദായത്തിൻ്റെ പ്രശ്നങ്ങളിൽ കാപട്യ നിലപാട്: സിപിഎമ്മിനും ഗോവിന്ദനുമെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

July 14, 2023
News

കീടനാശിനി നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

August 17, 2023
News

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം;14 കാരൻ മരിച്ചു

July 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?