EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൗരത്വ നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൗരത്വ നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
News

പൗരത്വ നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

News Desk
Last updated: September 8, 2022 8:12 AM
News Desk
Published: September 8, 2022
Share

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നു.ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കിയത് 2019 ഡിസംബറിലാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത് വന്ന ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രമായി ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. നിയമത്തെ എതിർത്തുകൊണ്ട് 140 ഹർജികൾ സുപ്രീകോടതിയിൽ എത്തി. കേരള നിയമസഭ ഈ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കി. സംസ്ഥാന സർക്കാർ നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജി നല്കി.

മതാടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹർജി. ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോൾ ലഭിച്ച ഹർജികളിൽ പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻ വി രമണയും വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് ഇന്ന് വിവരം പുറത്തുവന്നു.

രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു പൗരത്വനിയമഭേദഗതി. ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ കാലാവധി നവംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജികളിൽ അന്തിമ തീരുമാനം ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യതയും നന്നേ കുറവാണ്.

TAGGED:CAAcitizenship amendmentsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എ.ഐ ക്യാമറയില്‍ കുടുങ്ങി എം.പിമാരും എം.എല്‍.എ മാരും, 328 സര്‍ക്കാര്‍ വാഹനങ്ങളും; പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി

August 3, 2023
News

കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ വിരലടയാളം

January 29, 2023
News

ആഘോഷക്കാഴ്ചകൾ ഒരുക്കി കത്താറ ഫെസ്റ്റ്

November 19, 2022
News

എമിറേറ്റിലെ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഷാർജ

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?