EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റെയിൽ പാളത്തിൽ തലകറങ്ങി വീണ വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റെയിൽ പാളത്തിൽ തലകറങ്ങി വീണ വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു
News

റെയിൽ പാളത്തിൽ തലകറങ്ങി വീണ വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു

News Desk
Last updated: September 6, 2022 7:42 AM
News Desk
Published: September 6, 2022
Share

റെയിൽ പാളത്തിലൂടെ നടക്കുന്നതിനിടയിൽ തലകറങ്ങി വീണ വയോധിക ട്രെയിനിനടിയിൽ നിന്നും അത്ഭുദകരമായി രക്ഷപ്പെട്ടു. ഉത്രാളികാവിൽ തൊഴുതു മടങ്ങും വഴി മാരാത്തുകുന്ന് റെയിൽവേ ഗേറ്റിനു സമീപം പാളത്തിലൂടെ നടക്കുകയായിരുന്ന എങ്കക്കാട് ഏറത്ത് വീട്ടിൽ ശാന്തമ്മ തലകറക്കം ഉണ്ടായതിനെ തുടർന്ന് പാളത്തിൽ വീഴുകയായിരുന്നു. പതിവായി ഈ വഴിയിലൂടെയാണ് ശാന്തമ്മ ക്ഷേത്ര ദർശനത്തിനായി പോയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ആ സമയം അതു വഴി ഡല്‍ഹിയിലേക്കുള്ള മംഗള എക്‌സ്പ്രസ് വരുന്നുണ്ടായിരുന്നു. മാരാത്ത്കുന്ന് ഗേറ്റിന് സമീപം ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ട്രെയിൻ വേഗം കുറച്ചായിരുന്നു വന്നിരുന്നത്. പാളത്തിൽ ശാന്തമ്മ വീണു കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ബിജു ജോസഫ് പെട്ടന്ന് തന്നെ ട്രെയിൻ നിർത്തി. എന്നാൽ എന്‍ജിന്‍ ഭാഗം ഇവർക്കു മുകളിലൂടെ കടന്നുപോയി. അപകട സമയത്ത് അടുത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളും റെയിൽവേ ജീവനക്കാരും ഓടിയെത്തി ട്രെയിനിനടിയിൽ നിന്നും ശാന്തമ്മയെ പുറത്തെടുക്കുകയായിരുന്നു.

സാമൂഹിക പ്രവർത്തകനായ പി ആർ സുരേഷ് കുമാർ, സുമേഷ് അരയംപറമ്പിൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ കെ മാധവൻകുട്ടി എന്നിവർ ചേർന്ന് ഇവരെ ജില്ലാശുപത്രിയിലെത്തിച്ചു. ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചികിത്സയ്ക്ക് ശേഷം ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മത്സരിക്കാനില്ലെന്ന് രമേശ് പിഷാരടി; പ്രചരണത്തിനും പ്രവർത്തനത്തിനും യുഡിഎഫിനൊപ്പമുണ്ടാകും.

June 18, 2024
Kashmiri pandits
News

കശ്മീരി പണ്ഡിറ്റുകൾക്ക് കുറഞ്ഞ വിലയിൽ ഭൂമി ലഭ്യമാക്കാൻ ജമ്മു കശ്മീർ ഭരണകൂടം

October 26, 2023
News

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുകയും, മഞ്ഞൾപൊടി വിതറുകയും ചെയ്യുന്നത് ആചാരമല്ല; അനുവദിക്കില്ലെന്ന് ഹൈകോടതി

November 28, 2024
News

മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു 

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?