EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം ബി രാജേഷ് മന്ത്രിയായി ചുമതലയേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എം ബി രാജേഷ് മന്ത്രിയായി ചുമതലയേറ്റു
News

എം ബി രാജേഷ് മന്ത്രിയായി ചുമതലയേറ്റു

News Desk
Last updated: September 6, 2022 5:59 AM
News Desk
Published: September 6, 2022
Share

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനിൽ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക.

എസ്എഫ്ഐ, ഡിവൈഎഫ് എന്നീ പ്രസ്ഥാനത്തിലൂടെയായിരുന്നു എംബി രാജേഷ് രാഷ്ട്രീയത്തിലെത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

പാർലമെൻറിൽ പത്തു വർഷം പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം ബി രാജേഷ്, മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ മികവ് തെളിയിച്ച ആളാണ്. വിഷയങ്ങൾ പഠിച്ച് ഇടപെടുക എന്നതാണ് എം ബി രാജേഷിൻ്റെ ശൈലി. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

തൃത്താല മണ്ഡലത്തിൽ നിന്നുമാണ് എംഎൽഎ ആയി എത്തിയത്. 2009ലും 2014ലും പാലക്കാ‌ട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

TAGGED:MB RajeshMinister
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ താപനില കുറയും; ഈർപ്പം വർധിക്കും

August 29, 2022
News

മസ്തിഷ്കാഘാതം: സൗദ്ദിയിൽ മരണപ്പെട്ട മലയാളി പ്രവാസിയുടെ അവയവങ്ങൾ ദാനം ചെയ്തു

December 27, 2023
News

ഷെയ്ഖ് മുഹമ്മദ് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ടു

September 19, 2022
EntertainmentNews

ഐഎഫ്എഫ്കെയിൽ ‘നൻപകൽ നേരത്ത് മയക്കവും’ ‘അറിയിപ്പും’ മത്സരിക്കും

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?