EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഖത്തർ ലോകകപ്പ്: ഉദ്ഘാടന മത്സരം കാണാൻ സുവർണാവസരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: ഉദ്ഘാടന മത്സരം കാണാൻ സുവർണാവസരം
NewsSports

ഖത്തർ ലോകകപ്പ്: ഉദ്ഘാടന മത്സരം കാണാൻ സുവർണാവസരം

News Desk
Last updated: September 3, 2022 6:12 AM
News Desk
Published: September 3, 2022
Share

ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്തവർ ഇനി വിഷമിക്കേണ്ട. ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ് സംഘാടകർ. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക.

ശേഖരിക്കുക, ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടിൽ നടത്തുന്ന മത്സരത്തിന്റെ സമയപരിധി സെപ്റ്റംബർ 21 ദോഹ സമയം 11.45 വരെയാണ്. 22നാണ് നറുക്കെടുപ്പ്. വിജയികൾക്ക് നവംബർ 20ന് അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ഇക്വഡോർ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റാണ് സമ്മാനം. ഫിഫയാണ് ടിക്കറ്റുകൾ നൽകുക. മത്സരത്തിന്റെ നിബന്ധനകളും കൂടുതൽ വിവരങ്ങളും അറിയാൻ https://www.qatar2022.qa/en/sticker-competition സന്ദർശിക്കുക.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള നിബന്ധനകൾ:

  •  13 മുതൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സുപ്രീം കമ്മിറ്റിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കാൻ പാടില്ല.
  • ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡം മാൾ, ദി ഗേറ്റ് മാൾ, അൽ ഗരാഫ എസ്ദാൻ മാൾ, അൽ വക്ര എസ്ദാൻ മാൾ, ലഗൂണ മാൾ, സിറ്റി സെന്റർ ദോഹ, വില്ലാജിയോ മാൾ എന്നിവിടങ്ങളിലെ ഇൻഫർമേഷൻ ഡെസ്‌ക്കുകളിൽ നിന്ന് ഞായർ മുതൽ ബുധൻ വരെയും വ്യാഴം മുതൽ ശനി വരെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിലെ എക്‌സിറ്റുകളിലെ ഡിസ്ട്രിബ്യൂഷൻ ബൂത്തുകളിൽ നിന്നോ പ്രമോട്ടർമാരിൽ നിന്നോ സ്റ്റിക്കറുകൾ ശേഖരിക്കാം.
  • മാളിന്റെ പ്രവർത്തന സമയങ്ങളിൽ വേണം സ്റ്റിക്കറുകൾ ശേഖരിക്കാൻ.
  • സ്റ്റിക്കറുകൾ സ്വന്തം കാറിലോ വാഹനങ്ങളിലോ വസ്തുക്കളിലോ പൊതുജനങ്ങൾക്ക് കാണാൻ കഴിയുംവിധം ഒട്ടിക്കണം. കാറുകളും വസ്തുവകകളും പങ്കെടുക്കുന്നവരുടെയോ അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടേയോ ആയിരിക്കണം.
  • സ്റ്റിക്കറുകൾ ഒട്ടിച്ചതിന്റെ ചിത്രങ്ങൾ @Roadto2022 എന്ന് ടാഗ് ചെയ്ത് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യണം. ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ NowisAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ.
  • വിജയികളെ മത്സരത്തിൽ പങ്കെടുക്കാനായി അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സമൂഹമാധ്യമ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. അധികൃതരുടെ അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അടുത്ത യോഗ്യരായ മത്സരാർത്ഥിയ്ക്ക് സമ്മാനം നൽകും.
TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

“മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ശക്തയായതല്ല; ഞാൻ മുൻപേ ശക്ത തന്നെയാണ് “-സുധാ മൂർത്തി

May 6, 2023
News

അമേരിക്കയിൽ ഇന്നുമുതൽ സമയമാറ്റം

November 6, 2022
News

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാെമന്ന് സുപ്രീം കോടതി

July 10, 2024
News

എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രഷൻ കമ്പനി, ഉടമ മലയാളി

June 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?