കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീഗ്. മുതിർന്ന നേതാവ് എം.കെ മുനീർ മത്സരംരഗത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിന് പകരം യൂത്ത് ലീഗ് ദേശീയ ഭാരവാഹി ഫൈസൽ ബാബു മത്സരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം സീറ്റിലേക്ക് മാറിയപ്പോൾ വേങ്ങരയിൽ കെ.എം ഷാജി മത്സരിക്കും. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മത്സരംരഗത്തില്ല. മത്സരിക്കേണ്ടതില്ലെന്നത് സലാമിൻ്റെ തീരുമാനമായിരുന്നുവെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. മുതിർന്ന നേതാവ് കെപിഎ മജീദും മത്സരരംഗത്തില്ല. പുനലൂർ, ചേലക്കര സീറ്റുകളിലെ പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി.
മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ
മഞ്ചേശ്വേരം – എ.കെ.എം അഷ്റഫ്
കാസർഗോഡ് – കല്ലട്ര മാഹിൻഹാജി
അഴീക്കോട് – കരീം ചേലേരി
കൂത്തുപറമ്പ് – ജയന്തി രാജൻ
കുറ്റ്യാടി – പാറക്കൽ അബ്ദുള്ള
പേരാമ്പ്ര – ഫാത്തിമ തെഹ്ലിയ
തിരുവമ്പാടി – കാസിം കൂടരഞ്ഞി
കൊടുവള്ളി – പി.കെ ഫിറോസ്
കുന്ദമംഗലം – റസാഖ് മാസ്റ്റർ
കോഴിക്കോട് സൗത്ത് – അഡ്വ.ഫൈസൽ ബാബു
വള്ളിക്കുന്ന് – ടി.വി ഇബ്രാഹിം
കൊണ്ടോട്ടി – ടി.പി അഷ്റഫലി
മഞ്ചേരി – അഡ്വ.റഹ്മത്തുള്ള
ഏറനാട് – പി.കെ ബഷീർ
മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി
മങ്കട – മഞ്ഞളാംകുഴി അലി
പെരിന്തൽമണ്ണ – നജീബ് കാന്തപുരം
വേങ്ങര – കെ.എം ഷാജി
കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
തിരൂർ – കുറുക്കോളി മൊയ്തീൻ
താനൂർ – പി.കെ നവാസ്
തിരൂരങ്ങാടി – പി.എം.എ സമീർ
മണ്ണാർക്കാട് – എൻ.ഷംസൂദ്ദീൻ
ഗുരുവായൂർ – സി.എച്ച് റഷീദ്
കളമശ്ശേരി- അഡ്വ.വി.എ അബ്ദുൾ ഗഫൂർ




