ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തലമുറ മാറ്റം. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫായിരിക്കും തൊടുപുഴയിൽ സ്ഥാനാർത്ഥിയാക്കുക. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെയുണ്ടാവും. കേരള കോൺഗ്രസിൻ്റെ മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കും.
കടുത്തുരുത്തി – മോൻസ് ജോസഫ്, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി – വിനു ജോബ്, തിരുവല്ല – വർഗീസ് മാമൻ, കോതമംഗലം – ഷിബു തെക്കുമ്പുറം, കുട്ടനാട് – റെജി ചെറിയാൻ, തൃക്കരിപ്പൂർ – ജോൺസ് മാത്യു എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. 1970-ലാണ് പിജെ ജോസഫ് ആദ്യമായി തൊടുപുഴയിൽ മത്സരിച്ചത്. പിന്നീട് 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 വർഷങ്ങളിൽ അദ്ദേഹം തൊടുപുഴയിൽ വിജയം ആവർത്തിച്ചു.




