EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
News

കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു

Web Desk
Last updated: March 11, 2026 4:09 PM
Web Desk
Published: March 11, 2026
Share

അബുദാബി: അപ്രതീക്ഷിതമായി എത്തിയ മഴ കനത്ത ചൂടിൽ വലഞ്ഞ യുഎഇയിലെ ജനങ്ങൾക്ക് ആശ്വാസമായി. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിലെല്ലാം നല്ല മഴയാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു നിന്ന ചൂടിനും ആശ്വാസമായി. തണ്ണുപ്പുള്ള പ്രഭാതത്തിലേക്കാാണ് ഇന്ന് യുഎഇ നിവാസികൾ ഉണർന്നത്.

മഴയ്‌ക്കൊപ്പം രാജ്യത്ത് താപനിലയും കുറഞ്ഞു. റാസൽഖൈമയിലെ ജെയ്‌സ് പർവതനിരയിൽ പുലർച്ചെ 12 മണിയോടെ താപനില 11.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മഴയുടെ മനോഹരമായ ദൃശ്യങ്ങൾ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്റ്റോം സെന്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ ആകാശം പൂർണ്ണമായും മേഘങ്ങൾക്കിടയിലാകാൻ സാധ്യതയുണ്ട്. അബുദാബിയിൽ പരമാവധി 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 28 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തും. രാത്രിയിൽ ഇത് 20-21 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്.

ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർദ്ധിക്കാനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ താരതമ്യേന ശാന്തമായിരിക്കും. എന്നാൽ ഒമാൻ കടലിൽ രാവിലെ തിരമാലകൾ ശക്തമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

TAGGED:AbudhabidubaisharjahUAEUae rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇഫ്താർ സംഗമം സംഘടിപ്പിച്ച് ജിദ്ദ വായനക്കൂട്ടം
  • ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും
  • കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
  • പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി
  • പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

You Might Also Like

News

പ്രസിഡൻ്റിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, വൈസ് പ്രസിഡൻ്റ് ഉടൻ അധികാരമേൽക്കും

May 20, 2024
News

സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന് സൂചന, ആശുപത്രി ജീവനക്കാരൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

December 27, 2022
News

രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയിൽ, കേരളത്തിൽ മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യത

April 11, 2023
News

എസ്.ഐ.ആർ അന്തിമപട്ടിക ഇറങ്ങി: കേരളത്തിൽ 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്

February 21, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?