EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍
News

പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍

Web Desk
Last updated: March 3, 2026 2:26 PM
Web Desk
Published: March 3, 2026
Share

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും (പ്രതിദിനം 25-27 ലക്ഷം ബാരല്‍) ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് അടുത്ത കാലത്തായി റഷ്യൻ എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിരുന്നെങ്കിലും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എണ്ണയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

ഏഷ്യൻ സമുദ്രമേഖലയില്‍ ഇപ്പോള്‍ ലഭ്യമായ ഏകദേശം ഒരു കോടി ബാരലോളം വരുന്ന റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിന്‍റെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണെന്നിരിക്കെ, ഹോർമുസ് പാതയിലെ തടസം രാജ്യത്തെ ഇന്ധന വിലയെയും ലഭ്യതയെയും സാരമായി ബാധിച്ചേക്കാം. നിലവില്‍ പത്ത് ദിവസത്തേക്കുള്ള എണ്ണ ശേഖരവും തന്ത്രപ്രധാനമായ പെട്രോളിയം റിസർവുകളും ഇന്ത്യയ്ക്കുണ്ടെങ്കിലും, പ്രതിസന്ധി നീണ്ടുപോയാല്‍ ഇത് തികയില്ല. ഈ സാഹചര്യത്തില്‍ അമേരിക്ക, പശ്ചിമാഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

TAGGED:oilRussia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ചെന്ന പരാതി; ബാക്കി തുക തിരികെ നല്‍കി മുനീര്‍

November 16, 2023
DiasporaNews

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായിൽ തുടക്കം

February 12, 2026
News

പൊട്ടിത്തെറിയുടെ ശബ്ദം അന്ന് തന്നെ കേട്ടിരുന്നു; എന്നിട്ടും തെരച്ചില്‍ തുടരുകയായിരുന്നു; ടൈറ്റന്‍ ദുരന്തത്തെക്കുറിച്ച് യുഎസ് നേവി

June 23, 2023
News

ലോകകപ്പ് കാണാൻ ഥാർ ഓടിച്ച് ഖത്തറിലേക്ക്

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?