EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു
News

‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു

News Desk
Last updated: September 2, 2022 6:22 AM
News Desk
Published: September 2, 2022
Share

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ തദ്ദേശീയമായി വിമാന വാഹിനി കപ്പൽ നിർമിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമാവുകയാണ് ഇന്ത്യ. വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയായി കൊച്ചിൻ ഷിപ്യാർഡ് ചരിത്രത്തിൽ ഇടം നേടും.

ലോകത്തിന് ഇന്ത്യ നൽകുന്ന മറുപടിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക ചരിത്രത്തിൽ തന്നെ സെപ്റ്റംബർ രണ്ട് അടയാളപ്പെടുത്തുന്നത് ഇന്ത്യ ഉറപ്പ് നൽകുന്ന സമുദ്ര സുരക്ഷയുടെ കരുത്തുറ്റ പ്രതീകമായ ഐ എൻ എസ് വിക്രാന്തിന്റെ പേരിലായിരിക്കും. ഇത് ഇന്ത്യയുടെ ഒഴുകുന്ന വിമാനത്താവളമാണ്. ഇവിടെ ഇന്ത്യൻ നാവികസേനയുടെ കരുത്ത് സമുദ്രത്തിൽ പ്രതിഫലിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാവികസേനയുടെതായി രൂപകൽപ്പന ചെയ്ത പുതിയ പതാക അനാവരണവും പ്രധാനമന്ത്രി നിർവഹിച്ചു. കൊളോണിയല്‍ ഓര്‍മകളെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ച രീതിയിലുള്ളതാണ് പുതിയ പതാക.

കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവർ പങ്കെടുത്തു.നാവിക സേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ആശംസകൾ നേർന്നു. ഇന്ത്യയുടെ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചതിന്റെ പെരുമയിൽ കൊച്ചിൻ ഷിപ്യാർഡ് അധികൃതരും സന്തോഷം പങ്കുവച്ചു.

TAGGED:INS VikrantNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇത് സത്യമാണോ…? മെസ്സിയുടെ കളി നേരിൽ കണ്ട അമ്പരപ്പിൽ 14 കാരൻ നിബ്രാസ് 

December 10, 2022
NewsSports

ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും?

November 24, 2022
News

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോ​ഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ: അഞ്ച് പേർക്ക് പരിക്ക്

May 13, 2024
News

കരിപ്പൂർ റൺവേ വികസനം: വീട് നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം, പാക്കേജ് തുക കൂട്ടി സ‍ർക്കാർ

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?