EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആംബുലൻസ് ഡ്രൈവർക്ക് കമ്മീഷൻ കിട്ടുന്നുണ്ടെന്ന വെളിപ്പെടുത്തൽ, ആരോഗ്യമന്ത്രിക്കെതിരെ വിമർശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആംബുലൻസ് ഡ്രൈവർക്ക് കമ്മീഷൻ കിട്ടുന്നുണ്ടെന്ന വെളിപ്പെടുത്തൽ, ആരോഗ്യമന്ത്രിക്കെതിരെ വിമർശനം
News

ആംബുലൻസ് ഡ്രൈവർക്ക് കമ്മീഷൻ കിട്ടുന്നുണ്ടെന്ന വെളിപ്പെടുത്തൽ, ആരോഗ്യമന്ത്രിക്കെതിരെ വിമർശനം

Web Desk
Last updated: February 25, 2026 12:54 PM
Web Desk
Published: February 25, 2026
Share

തിരുവനന്തപുരം: രോ​ഗിയെ എത്തിച്ചു കൊടുത്താൽ ഡ്രൈവർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോ​ഗ്യമന്ത്രി വീണ ജോർജ്ജിൻ്റെ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം. രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജാണ് ഇന്നലെ കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിൽ വെളിപ്പെടുത്തിയത്.

‘ആംബുലൻസ് ഡ്രൈവർമാർക്ക് തിരുവനന്തപുരത്തെ ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക തിരിച്ച് ഈടാക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് സ്വകാര്യ ആശുപത്രികളിൽ വൻതോതിൽ നിക്ഷേപം നടത്തിയത് ആഗോള മരുന്ന് കമ്പനികളാണ്. 80 ഉം 90 ഉം ശതമാനം ഓഹരി നിക്ഷേപം നടത്തിയ ഈ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിൽ ബെഡ് ഒന്നിന് ഒന്നര കോടി രൂപയാണ് നിക്ഷേപം നടത്തിയത്.’ എന്നാൽ കേരളത്തിൽ രണ്ടര കോടി രൂപയാണ് ഇവർ നിക്ഷേപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടെ ആരോപണം അതിവേ​ഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായെങ്കിലും ആരോ​ഗ്യമേഖലയിൽ ഇങ്ങനയൊരു ചൂഷണം നടന്നാൽ അതു തടയേണ്ട ഉത്തരവാദിത്തം ആരോ​ഗ്യമന്ത്രിക്ക് തന്നെ അല്ലേ എന്ന നിലയിലാണ് ചർച്ചകൾ മുന്നോട്ട് പോകുന്നത്. ഇത്രയും ഗുരുതരമായ വെളിപ്പെടുത്തൽ അറിഞ്ഞിട്ടും എന്ത് നടപടിയാണ് ആരോഗ്യമന്ത്രി സ്വീകരിച്ചതെന്നാണ് പ്രധാന ചോദ്യം.

ഇന്ന് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ ‘പ്രതിപക്ഷമാണോ ആംബുലൻസ് ലോബിയെ നിയന്ത്രിക്കേണ്ടത് എന്നാണ് ചോദിച്ചത്. ഇത്ര ​ഗുരുതരമായ ആരോപണം ഉണ്ടായാൽ അതിൽ നടപടിയെടുക്കേണ്ടത് സർക്കാരാണ്. പ്രസം​ഗിക്കുകയല്ല പ്രവർത്തിക്കുകയാണ് ആരോ​ഗ്യമന്ത്രി ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.

 

TAGGED:Ambulance Drivervd satheesanveena george
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിശുദ്ധ റമദാൻ മാസത്തിൽ പാലിക്കേണ്ട നിയമങ്ങൾ ഓർമ്മിപ്പിച്ച് യുഎഇ

March 9, 2023
News

ഇന്ത്യയിലെ ആദ്യ ഗിയറുളള ഇലക്‌ട്രിക്‌ ബൈക്ക് പുറത്തിറക്കി

November 23, 2022
DiasporaNews

ഭീമൻ ട്രോഫിയുടെ ആവേശക്കടലിൽ സാക് ഖത്തർ വടംവലി ജേതാക്കൾ

October 20, 2024
News

ഒക്ടോബറിൽ ബാങ്കുകൾക്ക് 21 ദിവസം അവധി

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?